പത്തനംതിട്ട: എസ്എഫ്ഐ നേതാവ് മര്‍ദ്ദിച്ച വിദ്യാര്‍ഥിനിക്കെതിരെ പൊലീസ് കേസെടുത്തതില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് ഡിജിപി റിപ്പോര്‍ട്ട് തേടിയത്.
വിദ്യാര്‍ഥിനി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജിലെ നിയമവിദ്യാര്ഥിനിയെയാണ് എസ്എഫ്ഐ നേതാവ് മര്‍ദ്ദിച്ചത്.
ആറന്മുള പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: