Categories: India

ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ നിര്‍വഹണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിച്ച് മന്ത്രി അനുരാഗ് താക്കൂര്‍

ഗുസ്തി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തര്‍ തന്നെ ഗുസ്തി ഫെഡറേഷനില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെതിരെയായിരുന്നു താരങ്ങളുടെ പ്രതിഷേധം

Published by

ന്യൂദല്‍ഹി :ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണ നിര്‍വഹണത്തിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് കത്തയച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍. കായിക താരങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഗുസ്തി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തര്‍ തന്നെ ഗുസ്തി ഫെഡറേഷനില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെതിരെയായിരുന്നു താരങ്ങളുടെ പ്രതിഷേധം.2016ലെ റിയോ ഒളിമ്പികസ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചും ബജ്രംഗ് പൂനിയയും വിരേന്ദര്‍ സിംഗും പത്മശ്രീ തിരികെ നല്‍കിയും പ്രതിഷേധം കടുപ്പിച്ചിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുളളില്‍ ദേശീയ ഗുസ്തി മത്സരങ്ങള്‍ പ്രഖ്യാപിച്ചത് ചട്ടവിരുദ്ധമാണെന്ന് ആക്ഷേപമുയര്‍ന്നു. പതിനഞ്ച് ദിവസം മുമ്പ് യോഗം കൂടി തീരുമാനം താരങ്ങളെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. ബ്രിജ് ഭൂഷന്റെ സ്വാധീന മേഖലയായ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ മത്സരങ്ങള്‍ നടത്താനുളള തീരുമാനത്തിനെതിരെ സാക്ഷി മാലിക്കും പ്രതിഷേധിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക