മുംബൈ: ഒരു കാലത്ത് ബോളിവുഡ് മുതല്‍ രാഷ്ട്രീയം വരെ ഭീതി പടര്‍ത്തി അദൃശ്യമായി നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹിം ആയിരുന്നു. പക്ഷെ 2014ല്‍ മോദി അധികാരത്തില്‍ എത്തിയത് മുതല്‍ ദാവൂദിന്റെ നീരാളിപ്പിടിത്തം കുറഞ്ഞുകുറഞ്ഞുവന്നു. ഇപ്പോഴിതാ അതിന്റെ അവസാനത്തെ അടയാളമായി അവശേഷിക്കുന്ന മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കള്‍ ലേലം ചെയ്യുന്നു.
2024 ജനവരി അഞ്ചാം തീയതിയാണ് ലേലം നടക്കുക. ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുന്നത്. അതില്‍ ബംഗ്ലാവും രത്നഗിരിയിലെ മാമ്പഴത്തോട്ടവും ഉള്‍പ്പെടും.
നേരത്തെയും ദാവൂദിന്റെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലത്തില്‍ വിറ്റിരുന്നു. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റൊറന്റ് 4.53 കോടി രൂപയ്ക്കാണ് വിറ്റത്. ആറോളം ഫ്ളാറ്റുകള്‍ 3.53 കോടിയ്ക്കും ഗസ്റ്റ് ഹൗസ് 3.52 കോടിയ്ക്കും വിറ്റു.
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് പ്രതികാരമെന്നോണമാണ് ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേമനും സംഘവും മുംബൈയില്‍ ബോംബ് സ്ഫോടന പരമ്പര ആസൂത്രണം ചെയ്തത്. ആസൂത്രണം വിജയിച്ചു. അന്ന് പലയിടത്തായി നടന്ന ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് 257 പേര്. 700ല്‍പരം ആളുകള്‍ക്ക് പരിക്കേറ്റു. ഇപ്പോള്‍ അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യാനൊരുങ്ങുമ്പോള്‍ ദാവൂദ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞു.
ദാവൂദ് ഇബ്രാഹിമിന് ഇപ്പോള്‍ 65 വയസ്സാണ് പ്രായം. ഇദ്ദേഹം അടുത്ത കാലത്തായി രണ്ടാമതും ഒരു പഠാന് സ്ത്രീയെ വിവാഹം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യഭാര്യ മെഹ്ജബിന്‍ ശൈഖ് കൂടെയുള്ളപ്പോള്‍ തന്നെയാണ് രണ്ടാമതും വിവാഹം ചെയ്തത്.
ഇപ്പോള്‍ കറാച്ചിയിലാണ് ദാവൂദ് ഇബ്രാഹിം കഴിയുന്നതെന്നാണ് ഇന്ത്യന്‍ രഹസ്യ ഏജന്‍സികള്‍ വിലയിരുത്തുന്നത്. വീണ്ടും ദാവൂദ് ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്‍ഐഎ 25 ലക്ഷം രൂപയാണ് ദാവൂദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ദാവൂദിന്റെ അനുയായിയായ ഛോട്ടാഷക്കീലിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷവും ദാവൂദിന്റെ ഡി കമ്പനിയിലെ അംഗങ്ങളായ ടൈഗര്‍ മേമന്, അനിസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെക്കുറിച്ച് അറിവ് നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതവും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: