ന്യൂദല്‍ഹി: നേപ്പാളിലെ ജനക്പൂരിനും അയോധ്യക്കും ഇടയില്‍ സഹോദര നഗര ബന്ധം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണെന്ന് നേപ്പാള്‍ അംബാസഡര്‍ ശങ്കര്‍ പ്രസാദ് ശര്‍മ്മ. ചേംബര്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ജനക്പൂര്‍ മേയര്‍ മനോജ് കുമാര്‍ സാഹയെയും വിശിഷ്ട വ്യക്തികളെയും സ്വീകരിച്ചതിന് ശേഷം എക്സിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്ക് വച്ചത്.
നേപ്പാളില്‍ ഭാരത എംബസിയുടെ നേതൃത്വത്തില്‍ ലും ബിനി ഡെവലപ്മെന്റ് ട്രസ്റ്റ്, ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെ ഭാരത-നേപ്പാള്‍ സാംസ്കാരികോത്സവം സംഘടിപ്പിച്ചത് ഇതിന്റെ തുടക്കമാണ്. ഇരുരാജ്യങ്ങളിലെ സാംസ്കാരിക പൈതൃകം സംബന്ധിച്ച പ്രദര്‍ശനം
സാംസ്കാരികോത്സവത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു.
ലഡാക്കിലെ ഹെമിസ് മൊണാസ്ട്രിയിലെ കലാകാരന്മാരായ സന്യാസിമാര്‍ തയാറാക്കിയ മണല്‍ ചിത്ര പ്രദര്‍ശനം, ഫോട്ടോ എക്സിബിഷന്, ഭക്ഷണ ശാലകള്‍ എന്നിവയും ശ്രദ്ധേയമായി. നേപ്പാളിലെ ഭാരത സ്ഥാനപതി നവീന്‍ ശ്രീവാസ്തവ, നേപ്പാള്‍ സാംസ്കാരിക, ടൂറിസം, സിവില്‍ ഏവിയേഷന്‍ മന്ത്രി കിരാതി, ലുംബിനി പ്രവിശ്യാ മുഖ്യമന്ത്രി ദില്ലി ബഹാദൂര്‍ ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: