ഇടുക്കി: ചിന്നവരയിൽ പുള്ളിമാനെ കുടുക്കിട്ട് പിടിച്ച് കൊന്ന് മാസം വിൽക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. രാജാക്കാട് സ്വദേശി ചന്ദ്രമോഹൻ, മറയൂർ സ്വദേശി കുറുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്. മാനിനെ കൊലപ്പെടുത്തി ഇതിന്റെ തോലും തലയും മുറിച്ചുമാറ്റി കഷണങ്ങളാക്കിയിരുന്നു.
22 കിലോയോളം മാംസവും മറ്റ് അവശിഷ്ടങ്ങളും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി. കുടുക്കും, മാംസം മുറിക്കാൻ ഉപയോഗിച്ച വാളും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
ചിന്നവരയിലുള്ള കൃഷിസ്ഥലത്തിന്റെ മേൽനോട്ടക്കാരനാണ് ചന്ദ്രമോഹൻ. ഇയാളും കുറുപ്പുസ്വാമിയും ചേർന്ന് കൃഷിയിടത്തിന്റെ അതിർത്തിയിലായി വരുന്ന പുള്ളിമാനെ പിടിക്കാൻ കൂടുക്കുവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: