മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരം കൈക്കലാക്കാന്‍ ഭാരതത്തിന് അതിവേഗം അഞ്ച് വിക്കറ്റുകള്‍ എറിഞ്ഞിടണം. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ നിലവില്‍ 46 റണ്‍സിന് മുന്നിലെത്തി. അഞ്ചിന് 233 റണ്‍സ് എന്ന നിലയില്‍ ഓസീസ് ബാറ്റിങ് തുടരുകയാണ്.
സ്കോര്‍: ഓസ്ട്രേലിയ- 219, 233/5(90), ഭാരതം- 406
രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍ ബാറ്റിങ് മെച്ചപ്പെടുത്തിയെടുക്കുന്നതിനിടെ ഭാരത നായിക സ്വയം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത് മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ ആതിതേയര്ക്ക് പ്രതീക്ഷയ്ക്ക് വകനല്കി. ആദ്യ ഇന്നിങ്സിലെ അര്ദ്ധസെഞ്ചുറിക്കാരി ടഹ്ലിയ മക്ഗ്രാത്തും(73) നായിക അല്ലീസ ഹീലിയും(32) ചേര്‍ന്ന് ഓസീസ് ഇന്നിങ്സിനെ ഭദ്രമാക്കുന്നതിനിടെയാണ് പാര്‍ട്ട് ടൈം ബൗളറായ ഹര്‍മന്‍പ്രീത് കൗറിന്റെ ഓഫ് സ്പിന്നുകള്‍ തീപ്പന്തുകളായത്. മൂന്ന് വിക്കറ്റില്‍ 200 റണ്‍സ് കടന്ന ഓസീസിന്റെ ടോപ് സ്കോറര്‍ ടഹ്ലിയയെ ക്ലീന്‍ ബൗള്‍ഡാക്കി കൗര്‍ ഞെട്ടിച്ചു. അധികം വൈകാതെ അലീസ ഹീലിയെയും താരം പുറത്താക്കി. എതിര് നായികയെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് ആതിഥേയ നായിക മത്സരത്തിലെ രണ്ടാം വിക്കറ്റ് നേടിയത്. ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി(33), എലീസെ പെറി(45) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു. തകര്‍പ്പന്‍ റണ്ണൗട്ടിലൂടെ റിച്ച ഘോഷ് ആണ് മികച്ച പ്രകടനവുമായി മുന്നേറിയ ഓസീന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. രണ്ട് വിക്കറ്റ് പ്രകടനവുമായി സ്നേഹ് റാണയും മികവ് കാട്ടി.
നേരത്തെ മൂന്നാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സുമായി ബാറ്റിങ് ആരംഭിച്ച ഭാരതം 30 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ബാക്കി വിക്കറ്റുകളും വീണു. തലേന്ന് അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയ ദീപ്തി(78)യും പൂജ വസ്ത്രാകാറും(47) രേണുക സിങ്ങും(എട്ട്) ആണ് ഇന്നല പൂറത്തായവര്. ഓസീസ് ബൗളര്‍മാരില്‍ സതര്‍ലാന്‍ഡും കിം ഗാര്‍ത്തും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: