കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം എഡിഷനിലേക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ആദ്യ വിദേശതാരത്തെ സ്വന്തമാക്കി. പോളണ്ട് താരം ജാന്‍ ക്രോളുമായാണ് ബ്ലൂ സ്പൈക്കേഴ്സ് കരാറായത്.
ഇന്‍ഡിക്പോള്‍ അസ് ഒള്‍സ്റ്റിന്‍, വെര്‍വ വാര്‍സവ തുടങ്ങീ പോളണ്ടിലെ പ്രമുഖ ക്ലബ്ബുകളിലും റൊമാനിയ, ഓസ്ട്രിയ എന്നിവിടങ്ങളിലെ പ്രധാന ക്ലബ്ബുകളിലും കളിച്ചിട്ടുള്ള താരമാണ് ജാന്‍ ക്രോള്‍. പോളിഷ് ജൂനിയര്‍ നാഷണല്‍ ടീമിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.
പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം എഡിഷന്‍ 2024 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 22 വരെ ചെന്നൈയിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: