കോട്ടയം: തദ്ദേശസ്ഥാപനങ്ങളിലും ജില്ലാകേന്ദ്രങ്ങളിലുമുള്ള ഗ്രൗïുകള്‍, മിനിസ്റ്റേഡിയം എന്നിവ സ്പോര്‍ട്സിന് മാത്രമായി വിട്ടുനല്‍കണമെന്നും മറ്റാവശ്യങ്ങള്‍ക്ക് നല്‍കുന്നത് ഒഴിവാക്കണമെന്നും ബിജെപി സംസ്ഥാന സ്പോര്‍ട്ട്സ് സെല്‍കോര്‍ഡിനേറ്റര്‍ അശോകന് കുളനട. കോട്ടയത്ത് നടന്ന ബിജെപി സ്പോര്‍ട്സ് സെല്‍ സംസ്ഥാന കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക ആവശ്യങ്ങള്‍ക്കല്ലാതെ നല്‍കുന്നത് കളിക്കളങ്ങള്‍ നശിക്കുന്നതിന് കാരണമാകും. സ്പോര്‍ട്സ് മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കോ കണ്‍വീനര്‍ വിനോദ് തിരുമൂലപുരം അധ്യക്ഷനായി. കെ.കെ. സുരേന്ദ്രന് മുഖ്യപ്രഭാക്ഷണം നടത്തി. കാവനാട് രാജീവ്, ദിനു ജി., അമിത് കെ.എസ്, ജിജു വിജയന്, റൈജു രവി, രാമചന്ദ്ര നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: