ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര. സര്‍ക്കാര്‍ നിര്‍ദേശത്തെ പ്രതിപക്ഷമായ ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
മന്ത്രി പ്രിയങ്ക് ഖാര്‍ഗെയാണ് മൈസൂരു വിമാനത്താവളത്തിന് മൈസൂര്‍ രാജാവായിരുന്ന ടിപ്പുവിന്റെ പേരിടാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ശീതകാല സമ്മേളനത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ പ്രസാദ് അബ്ബയ്യ വിഷയം ഉന്നയിച്ചു. ഭവന നിര്‍മാണ മന്ത്രി ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന് തുടങ്ങിയവര്‍ നിര്‍ദേശത്തെ പിന്തുണക്കുകയും ചെയ്തു. ബിജെപി സര്‍ക്കാര്‍ ടിപ്പു എക്സ്പ്രസ് ട്രെയിനിന്റെ പേര് വോഡയാര്‍ എക്സ്പ്രസ് എന്നാക്കിയിരുന്നു.
ഇതിന് പകരമാണ് നീക്കമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കത്തെ വിശേഷിപ്പിച്ചത്. 2015ലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം ആരംഭിച്ചത്. ഈ പശ്ചാത്തലത്തില്‍ മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വിഷയത്തില്‍ നിലവില്‍ പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് വിജയേന്ദ്ര ആരോപിച്ചു.
വിമാനത്താവളത്തിന് മൈസൂരുവിലെ മുന്‍ ഭരണാധികാരി നല്‍വാടി കൃഷ്ണരാജ വോഡയാറുടെ പേര് നല്‍കണമെന്ന് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാ
ല്‍ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ടിപ്പു സുല്‍ത്താനെക്കുറിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നതെന്ന് യത്നാല് പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും 4,000 ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത രാജാവായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ണാടകത്തിലെ വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്ക് നീക്കിയ കോണ്‍. സര്‍ക്കാര്‍ നടപടിയും വലിയ വിവാദത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹിജാബ് വിലക്ക് സിദ്ധരാമയ്യ സര്‍ക്കാര്‍ നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: