ന്യൂദല്‍ഹി : കോവിഡ് ജെ എന്‍ 1 വകഭേദം വിവിധ സംസ്ഥാനങ്ങളില്‍ പടരുന്നത് രാജ്യത്തെ ജനങ്ങളില്‍ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും നിലവിലുളള മരുന്നുകള്‍ രോഗം ഭേദമാക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ആകെ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 10 ആയി ഉയര്‍ന്നു. കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി, ഗുജറാത്ത്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധനയ്ക്കെടുക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രോഗബാധിതരില്‍ 93 ശതമാനവും നേരിയ ലക്ഷണങ്ങളുള്ളവരും വീട്ടില്‍ തന്നെ മറ്റുളളവരുമായി ഇടപഴകാതെ കഴിയുകയുമാണ്. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 0.1ശതമാനം പേര് മാത്രമാണ് വെന്റിലേറ്ററിലുളളത്. 1.2ശതമാനം പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 0.6ശതമാനം രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
പുതിയ വകഭേദം പൊതുജനാരോഗ്യത്തിന് കൂടുതല്‍ അപകടസാധ്യത ഉളളതാണെന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. സജീവ രോഗികള്‍ 2872 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: