(കൃഷ്ണാര്‍ജുന സംവാദം)
ദുഃഖം അകറ്റാന്‍ അങ്ങ് എന്നോട് പലതും പറഞ്ഞു തന്നു, എന്നാല്‍ എനിക്ക് തോന്നുന്ന പാപഭയം എങ്ങനെ ഇല്ലാതാക്കും?
സ്വന്തം ധര്‍മ്മം (ക്ഷാത്ര ധര്‍മ്മം) അനുസരിച്ചും നീ ഭയപ്പെടേണ്ടതില്ല; കാരണം, ഒരു ക്ഷത്രിയന് നീതിയുക്തമായ യുദ്ധത്തേക്കാള്‍ കല്യാണപ്രദമായ മറ്റൊന്നില്ല.
അപ്പോള്‍ ക്ഷത്രിയര്‍ യുദ്ധം ചെയ്തു കൊണ്ടേയിരിക്കണമോ?
വേണ്ട സഹോദരാ, സ്വാഭാവികമായി വരുന്ന യുദ്ധം ക്ഷത്രിയന് സ്വര്‍ഗത്തില്‍ പോകാനുള്ള തുറന്ന വാതിലാണ്. അതുകൊണ്ട് പാര്‍ത്ഥാ! അത്തരമൊരു യുദ്ധം ലഭിക്കുന്ന ക്ഷത്രിയര്‍ യഥാര്‍ത്ഥത്തില്‍ സുഖമനുഭവിക്കുന്നു.
സ്വാഭാവികമായി വരുന്ന അത്തരമൊരു യുദ്ധം ഞാന്‍ ചെയ്തില്ലെങ്കിലോ?
നീ അത്തരമൊരു ധാര്‍മ്മിക യുദ്ധം ചെയ്തില്ലെങ്കില്‍, നിന്റെ ക്ഷാത്ര ധര്‍മ്മവും നിന്റെ കീര്‍ത്തിയും നശിപ്പിക്കപ്പെടും, നിന്റെ കര്‍ത്തവ്യം നിര്‍വഹിക്കാത്തതിന്റെ പാപവും നിനക്ക് വരും.
അപകീര്‍ത്തി കാരണം എന്ത് സംഭവിക്കും?
സഹോദരാ! നീ യുദ്ധം ചെയ്യുന്നില്ലെങ്കില്‍, ദേവന്മാരും മനുഷ്യരും തുടങ്ങി എല്ലാവരും നിന്റെ ഒടുങ്ങാത്ത അപകീര്‍ത്തി പ്രചരിപ്പിക്കും. ആ അപകീര്‍ത്തി, ആദരണീയനായ മനുഷ്യന് മരണത്തേക്കാള്‍ ദുഃഖദായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: