തിരുവനന്തപുരം: ബ്രാഹ്മണിക്കല്‍ ഹിന്ദുയിസം ഇന്ത്യയില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിന് ഒരു പക്ഷെ ഉത്തരവാദി പ്രധാനമന്ത്രി മോദി തന്നെയാണ്. – ഇന്ത്യന്‍ എക്സ്പ്രസിന് ആറ് മാസം മുന്‍പ് അനുവദിച്ച അഭിമുഖത്തിലാണ് സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്റെ ഈ വിലയിരുത്തല്‍. ജാതിയെപ്പറ്റി സുദീര്‍ഘമായി കുഞ്ഞാമന് സംസാരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ കൂടുതല്‍ വൈറലാവുകയാണ്.
ബ്രാഹ്മണിക്കല്‍ അധികാരക്രമത്തെ തോല്പിച്ചത് മോദി തന്നെയാണ്. അതില്‍ സംശയമില്ല. നിരവധി ഒബിസിയില്‍ നിന്നും നിരവധി നേതാക്കള്‍ ഉയര്‍ന്നുവന്നു. മറ്റു പിന്നാക്ക സമുദായക്കാര്‍ ധനികരായി. നരേന്ദ്രമോദിയും മറ്റും രാഷ്ട്രീയം പഠിച്ചു എന്നാണ് തോന്നുന്നത്. – അദ്ദേഹം മോദിയെ പ്രകീര്ത്തി.
മണ്ഡല്‍കമ്മീഷനും മറ്റും വരുന്നത് മറ്റ് പിന്നാക്കക്കാരുടെ ദൗര്‍ബല്യത്തില്‍ നിന്നല്ല. അവരുടെ ശക്തിയില്‍ നിന്നാണ് വരുന്നത്. ആര്‍എസ്എസിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ആര്‍എസ്എസിന്റെ ഘടനയോ പ്രവര്‍ത്തനരീതിയോ പഠിച്ചിട്ടില്ലെന്നും. അത് ഒരു സാംസ്കാരിക സംഘടനയാണെന്നുമാണ് മനസ്സിലാക്കിയിരിക്കുന്നതെന്നും. ഇത്തരം സംഘടനകള്‍ ദളിതരുടെ ഇടയിലും മുസ്ലിങ്ങളുടെ ഇടയിലും ഉണ്ടെന്നും കുഞ്ഞാമന് പറയുന്നു.
ജാതിവ്യവസ്ഥ ഇന്നില്ലെന്നും ജാതി ഉണ്ടെങ്കിലും അതെല്ലാം തൊഴിലിനോ മറ്റ് സൗകര്യങ്ങള്‍ക്കോ വേണ്ടി മാത്രമാണ് ഉപയോഗപ്പെടുത്തുന്നതെന്നും കുഞ്ഞാമന് പറയുന്നു. വൈകാതെ ജാതി ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത ഇടത് സൈദ്ധാന്തികനാണെങ്കിലും ഒടുവില്‍ നരേന്ദ്രമോദിയോട് ഇദ്ദേഹത്തിന് ഒരു പ്രത്യേകതരം ആദരവ് ഉണ്ടായിരുന്നു. രാഷ്ട്രപതിയായി ഒരു ഗോത്രവര്ഗ്ഗപ്രതിനിധിയെ വാഴിച്ചതിന് കുഞ്ഞാമന് മോദിയെ പല തവണ പ്രശംസിച്ചിരുന്നു. കമ്മ്യൂണിസം വൈകാതെ അസ്തമിക്കുമെന്നും കുഞ്ഞാമന് വിശ്വസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: