ദുബായ്: വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ വിസകളുടെ സാധുത ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ ടൂർണമെന്റ്റ് ഉൾപ്പടെ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹയ്യ വിസകൾ നേടിയിട്ടുള്ള സന്ദർശകർക്ക് ഫെബ്രുവരി 24 വരെ ഖത്തറിൽ തുടരാവുന്നതാണ്. ഇത്തരം വിസകൾ ഉപയോഗിച്ച് കൊണ്ട് ഫെബ്രുവരി 10 വരെ ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്. അതേ സമയം ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. ഡിസംബർ 20-നാണ് AFC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ VORTEXAC23+ എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ ഉപയോഗിക്കുന്ന VORTEXAC23 എന്ന ഔദ്യോഗിക പന്തിന്റെ രൂപകൽപ്പന അടിസ്ഥാനമാക്കിയാണ് ഫൈനൽ മത്സരത്തിനുള്ള ഈ പന്ത് ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 10-നാണ് AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഫൈനൽ മത്സരത്തിനുള്ള VORTEXAC23+ എന്ന പന്തിന്റെ സ്വർണ്ണവർണ്ണം ഖത്തറിലെ മരുഭൂപ്രദേശങ്ങളിൽ കാണുന്ന മണലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പന്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: