വഡോദര(ഗുജറാത്ത്): അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ നാളുകള്‍ അടുക്കുന്നതോടെ ആവേശകരമായ പ്രതികരണങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. ഗുജറാത്തിലെ വഡോദരയില്‍ ഒരു രാമഭക്തന്‍ സൃഷ്ടിച്ച അഗര്‍ബത്തിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കത്തിച്ചാല്‍ ഒന്നര വര്‍ഷം സുഗന്ധം പരത്തി നില്ക്കുന്ന കൂറ്റന്‍ അഗര്‍ബത്തിക്ക് നല്കിയ പേരും രാമന്റേത് തന്നെ, രാംമന്ദിര്‍ അഗര്‍ബത്തി.
ഗോപാലക് വിഹാ ഭായി ഭാര്‍വാദ് എന്നയാളാണ് അഗര്‍ബത്തി നിര്‍മിച്ച് പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുന്നത്. 108 അടിയാണ് നീളം. 3.5 അടി വൃത്താകൃതിയിലാണ് അതിന്റെ വിസ്തീര്‍ണം. എട്ട് മാസം കൊണ്ടാണ് ഗോപാലക് ഇത് പൂര്‍ത്തിയാക്കിയത്. ഇടയ്‌ക്ക് മഴക്കാലമായതുകൊണ്ട് കുറച്ച് ദിവസങ്ങളില്‍ പണി മുടങ്ങി.
ദിവസം രണ്ട്, മൂന്ന് മണിക്കൂര്‍ ചെലവിട്ടാണ് ഒടുവില്‍ രാംമന്ദിര്‍ അഗര്‍ബത്തി പൂര്‍ണമായത്. ഇനി അയോധ്യയില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഗോപാലക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: