മുംബൈ: വാംഖഡെയിലെ വനിതാ ടെസ്റ്റില്‍ രണ്ടാം ദിനം ഓസ്ട്രേലിയയെ ബാറ്റുകൊണ്ട് ശരിപ്പെടുത്തിയ ഭാരതനിരയ്ക്ക് നേരീയ മങ്ങലേല്‍പ്പിച്ച് ആഷ്ലീ ഗാര്‍ഡ്നര്‍. തലേന്ന് അമ്പതിനോടടുത്ത റണ്‍സുമായി നിലകൊണ്ട സ്മൃതി മന്ദാനയെ റണ്ണൗട്ടിലൂടെ പുറത്താക്കിയതടക്കം ഗാര്‍ഡ്നറുടെ പ്രകടനം സന്ദര്‍ശകരെ ഒരു പരിധിവരെ ഇന്നലെ പിടിച്ചുനിര്‍ത്തി. അല്ലായിരുന്നെങ്കില്‍ ഭാരതലീഡ് 200ന് മുകളില്‍ കുതിച്ചേനേ.
സ്കോര്‍: ഓസ്ട്രേലിയ- 219, ഭാരതം- 376/7(119)
ഷഫാലി വര്‍മ(40)യുടെ പുറത്താകലിനെ തുടര്‍ന്ന് നൈറ്റ് വാച്ചറായി സ്നേഹ് റാണ സ്മൃതിക്കൊപ്പം ക്രീസിലേക്കെത്തിയ ഇടത്താണ് ഒന്നാം ദിനം അവസാനിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയില്‍ ഇന്നലെ കളി പുനരാരംഭിച്ച ആദ്യ സെഷനില്‍ മികച്ച നിലയിലാണ് ഭാരതം തുടങ്ങിയത്. തലേന്ന് കളി അവസാനിക്കാറായപ്പോള്‍ നേരത്തെ ഇറങ്ങേണ്ടിവന്ന സ്നേഹ് റാണയ്ക്ക് 57 പന്തുകള്‍ നേരിടാന്‍ സാധിച്ചു. ഭാരത ടോട്ടലിലേക്ക് 50 റണ്‍സ് കൂട്ടിചേര്‍ക്കപ്പെട്ട ശേഷം ഗാര്‍ഡ്നര്‍ തന്റെ വിക്കറ്റ് വേട്ട തുടങ്ങി. അധികം വൈകാതെ മികച്ചുനിന്ന സ്മൃതിയെ(74) റണ്ണൗട്ടാക്കി ഗാര്‍ഡനര്‍ ഫീല്‍ഡിങ്ങിലും മികവ് കാട്ടി.
പിന്നീട് ക്രീസില്‍ ഒന്നിച്ച റിച്ച ഘോഷും(52) ജമീമ റോഡ്രിഗസും(73) ചേര്‍ന്ന് നാലാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അതുവരെ ഭാരതത്തിന്റേത് ശക്തമായ നിലയായിരുന്നു. റിച്ച ഘോഷ് ആണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ നായിക ഹര്മന് പ്രീത് കൗറിനെ ഗാര്‍ഡ്നര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ഒരു റണ്ണ് പോലും നേടാതെയാണ് കൗര്‍ മടങ്ങിയത്. പിന്നീട് ക്രീസിലെത്തിയ യാസ്തിക ഭാട്ടിയയും നിരാശപ്പെടുത്തി. അധികം വൈകാതെ ജമീമയും ക്രീസ് വിട്ടു. ഇരുവരെയും ഗാര്‍ഡ്നര്‍ തന്നെയാണ് പുറത്താക്കിയത്.
ശക്തമായ നിലയില്‍ നിന്നും വളരെ വേഗം ഏഴിന് 274 എന്ന നിലയിലേക്ക് ഇടിഞ്ഞു നിന്ന ഭാരതത്തിനായി പിന്നീട് ദീപ്തി ശര്‍മയും പൂജ വസ്ത്രാകാറും മിന്നും പ്രകടനവുമായി മുന്നേറി. രണ്ടാം ദിനം വിക്കറ്റെടുക്കുമ്പോള്‍ ഭാരതത്തിന് 157 റണ്‍സിന്റെ ലീഡ് ഉണ്ട്. അര്‍ദ്ധസെഞ്ചുറി തികച്ച് ദീപ്തി(70)യും പിന്തുണയുമായി പൂജ(33)യും ആണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: