തിരുവനന്തപുരം: ഈരാറ്റുപേട്ട എന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. എന്‍ഐഎ റെയ്ഡിന് ശേഷം അല്പം തളര്‍ന്നെങ്കിലും ഈ കേന്ദ്രങ്ങള്‍ ഇന്നും ശക്തമാണ്. ഈയിടെ ഈരാറ്റുപേട്ടയിലെ മുസ്ലിം ലീഗ് നേതാവിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഇദ്ദേഹം എസ് ഡിപിഐ എന്ന പാര്‍ട്ടിയിലെ ചില ക്രിമിനലുകളെക്കുറിച്ച് പറയുന്നുണ്ട്.
ഇദ്ദേഹത്തിന്റെ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. എസ് ഡിപിഐ ഒരു ഭീകരസംഘടനയാണെന്നും ഇവരെ നിയന്ത്രിക്കാന്‍ പൊതുസമുദായം ശക്തമായി ഇടപെടണമെന്നുമാണ് ഈ മുസ്ലിംലീഗ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചത്.
നഗരസഭയുടെ മുന്‍ ചെയര്‍മാനും മുസ്ലിംലീഗിന്റെ ഉത്തരവാദപ്പെട്ട ഒരാളുമായ തനിക്കെതിരെപ്പോലും എസ് ഡിപിഐയുടെ ക്രിമിനലുകള്‍ ഭീഷണിയുമായി നടക്കുന്നുണ്ട്. അപ്പോള്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ- മുസ്ലിംലീഗ് നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു.
ഈരാറ്റുപേട്ടയില്‍ ഒരു സാധാരണക്കാരന് എന്ത് സുരക്ഷയാണുള്ളത്? എസ് ഡിപിഐ തീവ്രവാദസംഘടനയാണ് എന്ന് പറയുമ്പോള്‍ അവര്‍ക്ക് വലിയ ചൊറിച്ചിലാണ്. അത് കേള്‍ക്കുമ്പോ അവര്‍ക്ക് അസഹിഷ്ണുതയാണ്. ഇതേതു സംഘടനയാണ് ഇത്തരം ഭീഷണികളും മറ്റും നടത്തുക. ഞാന്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അജ്ഞാതര്‍ ബൈക്കില്‍ പുറകേ വരികയാണ്. ഈ എസ് ഡിപിഐ എന്ന സംഘടന ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന് വലിയ അവമതി, അപമാനും ആണ് ഉണ്ടാക്കുന്നത്.നമ്മുടെ കുട്ടികള്‍ക്ക് നല്ലതുപോലെ പഠിച്ച് ജോലികിട്ടുന്ന ഒരു സാഹചര്യം ഇവര്‍ ഇല്ലാതാക്കുകയാണ്. ഇവരുടെ വൈകാരികത, ഇവരുടെ ടൗണിലൂടെയുള്ള അഴിഞ്ഞാട്ടം ഇതൊക്കെയാണ് ഈരാറ്റുപേട്ടയ്ക്ക് പേരുദോഷം കേള്‍പ്പിക്കുന്നത്. – അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും അവരുടെ രാഷ്ട്രീയ മുഖമായ എസ് ഡിപിഐയെ നിരോധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: