ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഏറ്റുമുട്ടല്‍ സ്ഥലം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)സന്ദര്‍ശിച്ചു. ഒരു ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന്റെയും പോലീസ് സൂപ്രണ്ട് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെയും നേതൃത്വത്തിലുള്ള കേന്ദ്ര ഏജന്‍സിയുടെ പ്രത്യേക സംഘം സൈറ്റ് സന്ദര്‍ശിച്ചതിന്റെ കണ്ടെത്തലുകള്‍ നിരീക്ഷിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
കേസ് ഏജന്‍സിക്ക് കൈമാറിയാലും ഇല്ലെങ്കിലും, ഏതെങ്കിലും ഭീകര ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കുക എന്ന രീതിയാണ് എന്ഐഎക്കുള്ളത്. പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനാല്‍, സ്ഥലം സന്ദര്‍ശിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കാന്‍ ഏജന്‍സി തീരുമാനിച്ചു.
വ്യാഴാഴ്ച വൈകുന്നേരം, രജൗരി ജില്ലയിലെ ദേരാ കി ഗലിയിലെ വനമേഖലയില്‍ രണ്ട് സൈനിക വാഹനങ്ങള്‍ കനത്ത ആയുധധാരികളായ ഭീകരര്‍ പതിയിരുന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് അഞ്ചു സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: