എറണാകുളം: അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദൻ ഇന്ന് പരോളിൽ ഇറങ്ങും. തടവിൽ കഴിയുന്ന വേളയിൽ ജയാനന്ദൻ പുലരി വിരിയും മുമ്പേ എന്ന പുസ്തകം രചിച്ചിരുന്നു. ഇതിന്റെ പ്രകാശന ചടങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ അനുവദിച്ചത്.
ഇന്നും നാളെയും രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നാളെ കൊച്ചിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. നാളെ രാവിലെ 10.30-നാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ.സുനിൽ പി ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: