അടിമാലി: ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണ പിടിയാനയേയും കുട്ടിയാനേയേയും വനം വകുപ്പ് ജീവനക്കാര്‍ കരക്കെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ 2ന് എളംബ്ലാശേരിക്കുടിയിലെ അഞ്ചുകുടിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തില്‍പ്പെട്ട തള്ളയാനയും കുട്ടിയാനയുമാണ് കിണറ്റില്‍ വീണത്. നേര്യമംഗലം റേഞ്ചിലെ വാളറ സെക്ഷനില്‍പ്പെട്ടതാണ് സ്ഥലം.
ശബ്ദം കേട്ടെത്തെത്തിയ നാട്ടുകാരാണ് വനം വകുപ്പ് ജീവനക്കാരെ വിവരമറിയച്ചത്. നേര്യമംഗലം, അടിമാലി റെയ്ഞ്ച് ഫോറസ്റ്റ് ജീവനക്കാര്‍ റെയ്ഞ്ച് ഓഫീസര്‍ ജോജി ജയിംസിന്റെയും വാളറ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി. സുനിലിന്റേയും നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രവുമായി അഞ്ചു മണിയോടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കരയോട് ചേര്‍ന്ന് മണ്ണിടിച്ച് ആനയ്‌ക്ക് കയറാന്‍ സ്ഥലമുണ്ടാക്കി 6 മണിയോടെ തള്ളയാനയെ കരക്കെത്തിച്ചു. എന്നാല്‍ കരക്ക് കയറിയ ആന ഫോറസ്റ്റ് ജീവനക്കാരുടെയും മണ്ണുമാന്തി ഓപ്പറേറ്ററുടേയും നേര്‍ക്ക് പാഞ്ഞടുത്തു. രക്ഷപ്പെട്ട് ഓടുന്നതിനിടയില്‍ റേയ്ഞ്ച് ഓഫീസര്‍ക്കും ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് വീണ് പരിക്കേറ്റു. പരിക്ക് സാരമുള്ളമല്ല.
ഈ സമയത്ത് കാണാന്‍ എത്തിയ നാട്ടുകാരെ മാറ്റി നിര്‍ത്തിയതിനാല്‍ വലിയ ദുരന്തം ഉണ്ടായില്ല.
പിന്നീട് കുട്ടിയാനയേയും കയറ്റി. അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ത്ത് ആനകളെ വനമേഖലയിലേക്ക് കയറ്റി വിട്ടു. ഈ സമയം കാട്ടാനക്കൂട്ടം വനത്തിന് സമീപം കാത്ത് നില്‍പ്പുണ്ടായിരുന്നതായി റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. ആനകള്‍ പി
ന്നീട് മലയാറ്റൂര്‍ റേഞ്ചിനുള്ളിലേക്ക് കയറി പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: