തൃശൂർ: മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചാലക്കുടി നായരങ്ങാടി സ്വദേശി സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ മാസം 30-നായിരുന്നു യുവാവ് മരത്തിൽ നിന്നും വീണത്.
മരം മുറിക്കുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: