തലശ്ശേരി: മഹാത്മാഗാന്ധി സര്‍വകലാശാല തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടക്കുന്ന പ്രൊഫ. ഇ. സത്യനാഥ് മെമ്മോറിയല്‍ ബിഎജി ഓള് കേരള വനിതാ ഓള് കേരള ഇന്‍വിറ്റേഷന്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം ഫൈനലില്‍ പ്രവേശിച്ചു. കാലിക്കറ്റ് സര്‍വകലാശാലയെ പരാജയപ്പെടുത്തിയാണ് എംജിയുടെ ഫൈനല്‍ പ്രവേശം. 57-46 എന്ന സ്കോറിനാണ് എംജി വിജയം സ്വന്തമാക്കിയത്.
പുരുഷന്മാരില് ചെങ്ങനാശേരി എസ്ബി കോളജ്, തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. പുരുഷവിഭാഗം ഒന്നാം സെമിയില്‍ ചെങ്ങനാശേരി എസ്ബി കോളജ് ശ്രീ കേരളവര്‍മ കോളജ തൃശ്ശൂരിനെയും രണ്ടാം സെമിയില്‍ ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: