ന്യൂദല്‍ഹി: ഇന്ത്യയുടെ ആകാശ് മിസൈല്‍ സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ രാജ്യങ്ങളില്‍ വലിയ തരംഗമാണ്. ഈയിടെ അര്‍മേനിയ എന്ന രാജ്യം 6000 കോടി രൂപയുടെ ഓര്‍ഡര്‍ ആണ് ആകാശ് മിസൈലിനായി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ ആകാശ് മിസൈലിന്റെ വിതരണം ആരംഭിയ്‌ക്കും. ഇതോടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ, പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി വന്‍കുതിപ്പിന് തയ്യാറെടുക്കുകയാണ്. ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിക്കുന്ന മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍, ഡ്രോണുകള്‍, ആര്‍ട്ടിലറി ഗണ്ണുകള്‍, ആര്‍ട്ടിലറി എന്നിവയ്‌ക്കും വലിയ ഡിമാന്‍റാണ്.
ഏഷ്യന്‍ രാജ്യമായ അര്‍മേനിയയുടെ ഓര്‍ഡറിന് ശേഷം തെക്കേ അമരിക്കയില്‍ നിന്നും ബ്രസീല്‍, ഏഷ്യയില്‍ നിന്നുതന്നെ ഫിലിപ്പൈന്‍സ്, മധ്യേഷ്യയില്‍ നിന്നും ഈജിപ്ത് എന്നീ രാജ്യങ്ങളും ആകാശിന് വേണ്ടി താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. അതായത് ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളില്‍ ആകാശ് മിസൈലിന് ഡിമാന്‍റ് ഏറുകയാണ്. ഈയിടെ വ്യോമസേനയുടെ ഒരു പ്രദര്‍ശനത്തില്‍ ആകാശ് നാല് ആളില്ലാ വ്യോമകേന്ദ്രങ്ങള്‍ തകര്‍ത്തത് വലിയ അത്ഭുതത്തോടെയാണ് ലോകം നോക്കിക്കണ്ടത്. 30 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ആകാശിന് സാധിക്കും.
ഇന്ത്യയുടെ ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ് മെന്‍റ് ഓര്‍ഗനൈസേഷനാണ് ആകാശ് മിസൈല്‍ വികസിപ്പിച്ചത്. ബിഇഎല്‍, ബിഡിഎല്‍ എന്നിവരാണ് പ്രധാനമായും ആകാശ് മിസൈല്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: