തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ അംഗീകാരമില്ലാതെ നല്‍കുന്നത് നിയന്ത്രിച്ച് കെഎസ്ഇബി. പുതിയ ആനുകൂല്യം നല്‍കും മുമ്പ് സര്‍ക്കാരില്‍ നിന്നും ധനവകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
ഇതോടെ കുടിശിക ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യത മങ്ങി.2022-23 വര്‍ഷത്തില്‍ കെഎസ്ഇബിയുടെ നഷ്ടം 1023.62 കോടി രൂപയാണ്. ഈ തുകയുടെ 75 ശതമാനവും അതായത് 767.71 രൂപ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇത്തരം ആനുകൂല്യങ്ങളെല്ലാം വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഉത്തരവ് വന്നത്.
ഊര്‍ജമേഖല മെച്ചപ്പെടുത്താന്‍ നടപടികളെടുത്താല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.5% അധികമായി സംസ്ഥാനത്തിന് കടമെടുക്കാനാകും. ജിഎസ്ഡിപി 11 ലക്ഷം രൂപയായതിനാല്‍ സര്‍ക്കാരിന് 5500 കോടി രൂപ അധിക വായ്പ എടുക്കാന്‍ കഴിയും. കെ.എസ്.ഇ.ബി.യെ കൂടുതല്‍ വായ്പ ലഭിക്കാന്‍ സഹായിക്കാനാണ് സര്‍ക്കാര്‍ ഈ കര്‍ശന നടപടികള്‍ സ്വീകരിച്ചത്.
ഒരു ദശാബ്ദത്തോളമായി നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. എന്നിട്ടും ഇത്രയും കാലവും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ടുതവണ ജീവനക്കാരുടെ ശമ്പളം ബോര്‍ഡ് കുത്തനെ വര്‍ധിപ്പിച്ചിട്ടും സര്‍ക്കാര്‍ എതിര്‍ത്തില്ല. വൈദ്യുതി നിരക്കില്‍ വലിയ വര്‍ദ്ധന വരുത്തുന്നതിന് പിന്നില്‍ ശമ്പളം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതും കാരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ തൊഴിലാളി സംഘടനകളില്‍ നിന്നുളള സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: