തിരുവനന്തപുരം:സംസ്ഥാന ആരോഗ്യ വകുപ്പിന് കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് .അര്‍ഹമായ എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയോട് വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര നിര്‍ദേശ പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി.എന്നിട്ടും ഫണ്ട് ലഭിക്കാത്തത് എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം പോലും സംസ്ഥാന ഫണ്ട് മാത്രം ഉപയോഗിച്ചാണ് ജിവനക്കാരുടെ ശമ്പളം ഉള്‍പ്പെടെ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയത്. ഈ സാഹചര്യത്തില്‍ എത്രയും വേഗം പണം ലഭ്യമാക്കണമെന്ന് വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: