കൊച്ചി: ഗവര്‍ണര്‍ക്കെതിരെ കേരളത്തിലുടനീളം എസ് എഫ് ഐക്കാര്‍ ഉയര്‍ത്തിയ ബാനറുകളുടെ ഭാഷ തീരെ നിലവാരമില്ലാത്തതായിരുന്നുവെന്ന് അഡ്വ. ജയശങ്കര്‍.
“മഹാരാജാസ് കോളെജിലെ എസ് എഫ് ഐക്കാര്‍ ഉയര്‍ത്തിയ ബാനറുകളിലെ ഇംഗ്ലീഷ് ഭാഷ നിലവാരം കുറഞ്ഞവയാണ്. എത്രയോ പാരമ്പര്യമുള്ള കോളെജാണിതെന്നോര്ക്കണം. ഉന്നതവിദ്യാഭ്യാസമന്ത്രി ബിന്ദു പഠിപ്പിച്ച കേരളവര്‍മ്മ കോളെജിലെ എസ് എഫ് ഐക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തിയ ബാനറാണ് ഏറെ കഷ്ടം.” -ജയശങ്കര്‍ പറയുന്നു.
“”ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചര്‍ ഇംഗ്ലീഷ് പഠിപ്പിച്ച കോളെജാണ് കേരളവര്‍മ്മ. “യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ “- ഇതായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളവര്‍മ്മ കോളെജ് കവാടത്തിലെ പോസ്റ്ററിലെ ഇംഗ്ലീഷ്. എസ് എഫ് ഐക്കാര്‍ ഉദ്ദേശിച്ച ഇതിന്റെ മലയാളം എന്താണെന്നോ? തന്റെ പരിപ്പ് ഇവിടെ വേവില്ല എന്നാണ്.”-ജയശങ്കര്‍ പരിഹസിച്ചു.
“ബിന്ദു ടീച്ചറുടെ ഇംഗ്ലീഷ് ഓര്‍മ്മയുണ്ടല്ലോ. വേറെവര്‍ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇന്‍ മൈ ഹെഡ്” എന്ന് പറഞ്ഞ ഇംഗ്ലീഷ് അധ്യാപിക കൂടിയായിരുന്നു ഉന്നതവിദ്യാഭ്യാസമന്ത്രി ബിന്ദു എന്നും ജയശങ്കര്‍ പറയുന്നു.
അതുപോലെ കേരളത്തിലെ മന്ത്രിമാരുടെ ഗവര്‍ണര്‍ക്കെതിരായ പ്രതികരണവും നിലവാരമില്ലാത്തതായിരുന്നുവെന്നും മരുമകന് മന്ത്രി (റിയാസ്) ഗവര്‍ണര്‍ക്കെതിരെ പറഞ്ഞത് ഇതാണ്:
“ഷട്ട് യുവര്‍ ബ്ലഡി മൗത്ത്” . – ജയശങ്കര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: