തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പുരുഷ പൊലീസ് വനിതാ പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പുരുഷ പൊലീസ് വലിച്ചു കീറിയ സംഭവമുണ്ടായി.ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പൊലീസിന്റെ ഇത്തരത്തിലുളള ആക്രമണമാണ് വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചത്.ഈ പ്രതിഷേധം സംസ്ഥാനം മുഴുവനുണ്ടാവും. എസ് എഫ് ഐ പെണ്‍കുട്ടികളെ ‘മോളേ, കരയല്ലേ’ എന്നുപറഞ്ഞ് പൊലീസ് വിളിച്ചുകൊണ്ട് പോകുന്നു.ഞങ്ങളുടെ പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി.പൊലീസിന്റെ അഴിഞ്ഞാട്ടത്തിന് പിണറായി വിജയന്‍ മറുപടി പറയണം.
പ്രവര്‍ത്തരെ അടിച്ചാല്‍ അവര്‍ക്കൊപ്പമിറങ്ങും. പൊലീസ് അതിക്രമം വെച്ചുപൊറുപ്പിക്കില്ല.100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും. ക്ഷമയുടെ നെല്ലിപ്പലക കണ്ടു. കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നതെന്നും സതീശന്‍ പറഞ്ഞു.
കഴിഞ്ഞ 40 ദിവസമായി തോന്നിവാസമാണ് നടക്കുന്നത്. പൊലീസ് അതിന് കൂട്ടുനില്‍ക്കുകയാണ്. ഈ പൊലീസ് സംരക്ഷണം മതിയാകാഞ്ഞിട്ടാണ് പിണറായി വിജയന് നൂറു കണക്കിനു ക്രിമിനലുകളുടെ സംരക്ഷണയില്‍ പുറത്തിറങ്ങേണ്ട ഗതികേട് വന്നത്. കെഎസ്യുവിന്റെ സമരത്തിനും മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടാവുമെന്നും സതീശന്‍ പ്രതികരിച്ചു.
പ്രവര്‍ത്തകരെയും അണികളെയും അടികൊള്ളാന്‍ വിട്ടുനല്‍കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.പ്രതിപക്ഷ നേതാവും രാഹുലുമടക്കമുള്ള നേതാക്കള്‍ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നില്‍ പൊലീസിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ്. പൊലീസിന്റെയും ജീവന്‍ രക്ഷാസേനയുടെയും തല്ലുകൊള്ളാനില്ലെന്നും രാഹുല്‍ പറഞ്ഞു.
മന്ത്രിസഭയുടെ ഒടുക്കത്തെ യാത്ര ആണ് നടക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ വിമര്‍ശിച്ചു. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് ഗുണ്ടയാണെന്നും ഗുണ്ടകളുടെ രക്ഷാധികാരിയാണെന്നും ഷാഫി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: