ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തി.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് നെതന്യാഹു ഇന്ത്യന്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഇരു നേതാക്കളും പങ്കുവച്ചു.ദുരിതബാധിതരായ ജനങ്ങള്‍ക്ക് തുടര്‍ന്നും മാനുഷിക സഹായം നല്‍കേണ്ടതിന്റെ ആവശ്യകത നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ പരിഗണിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സംഘര്‍ഷം സമാധാനപരമായും പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: