കോട്ടയം: ചണ്ഡീഗഢിലും ചെന്നൈയിലുമായി നടക്കുന്ന 61-മത് ദേശീയ കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ് റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ ഷിപ്പില്‍ കേരളം മെഡല്‍ നേട്ടത്തില്‍ മുന്നേറ്റം തുടരുന്നു. ചണ്ഡീഗഢില്‍ നടന്ന കേഡറ്റ് വിഭാഗം മിക്സെഡ് റോളര്‍ ഹോക്കി മത്സരത്തില്‍ സ്വര്‍ണവും സബ് ജൂനിയറില്‍ വെങ്കലവും കേഡറ്റ് പെണ്‍കുട്ടികളില്‍ വെങ്കല മെഡലും കേരളം കരസ്ഥമാക്കി.
സ്കേറ്റ് ബോര്ഡിങ്ങില് ഏഴ് സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ 11 മെഡലുകള്‍ കേരളം കരസ്ഥമാക്കി. റോളര്‍ സ്കൂട്ടര്‍ വിഭാഗത്തില്‍ ഒരു വെള്ളിയും ഒരു വെങ്കലവും ആല്‍പൈന്‍, ഡൗണ്‍ഹില്‍ മത്സരത്തില്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ആര്‍ട്ടിസ്റ്റിക് സ്കേറ്റിങ്ങില്‍ ഒരു സ്വര്‍ണവും രണ്ടു വെങ്കലവും കേരളം നേടി. ചെന്നൈയില്‍ തുടങ്ങിയ സ്പീഡ് സ്കേറ്റിങ് (റോഡ്, റിങ്) മത്സരത്തില്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും കേരളം കരസ്ഥമാക്കി. ഇന്‍ലൈന്‍ ഫ്രീസ്റ്റൈല്‍ സ്കേറ്റിങ്, റോളര്‍ ഫ്രീസ്റ്റൈല്‍, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പെടെ 278 സ്കേറ്റിങ് താരങ്ങളാണ് ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതെന്ന് കേരള റോളര്‍ സ്കേറ്റിങ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. മത്സരം 25-ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: