മുംബയ് : ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ തുള്‍സിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം.
തുള്‍സിയാനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുകയാണ് ഗൗരി ഖാന്.നിക്ഷേപകരില്‍ നിന്നും ബാങ്കുകളില്‍ നിന്നും 30 കോടി രൂപ തട്ടിച്ചെന്നാണ് കമ്പനിക്കെതിരായ ആരോപണം.
വഞ്ചന ഉള്‍പ്പെടെ നിരവധി കേസുകലാണ് കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇ ഡി നോട്ടീസിനോട് ഗൗരി ഖാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: