Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയെ ഇന്‍ഡി സഖ്യം അപമാനിച്ചു; മിമിക്രി കാട്ടി തൃണമൂല്‍ എംപി, മൊബൈലില്‍ പകര്‍ത്തി രാഹുല്‍

S. Sandeep by S. Sandeep
Dec 19, 2023, 12:00 am IST
in India
തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറെ അപമാനിക്കുന്ന തരത്തില്‍ മിമിക്രി കാണിക്കുന്നത് രാഹുല്‍ വീഡിയോയില്‍ പകര്‍ത്തുന്നു

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറെ അപമാനിക്കുന്ന തരത്തില്‍ മിമിക്രി കാണിക്കുന്നത് രാഹുല്‍ വീഡിയോയില്‍ പകര്‍ത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തില്‍ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയെ അപമാനിച്ച് പ്രതിപക്ഷ സഖ്യം. പാര്‍ലമെന്റ് വളപ്പില്‍ കൂട്ടംകൂടിയാണ് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറെ പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചത്. രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്‌ട്രപതിയെ വികൃതമായനുകരിച്ച് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി മിമിക്രി നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചിരിച്ചുകൊണ്ട് അത് മൊബൈലില്‍ ചിത്രീകരിച്ചു.

ഉപരാഷ്‌ട്രപതിയെ അപമാനിച്ച കല്യാണ്‍ ബാനര്‍ജിയെ നൂറോളം പ്രതിപക്ഷ എംപിമാര്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. നാണംകെട്ട പ്രവൃത്തിയാണ് രാഹുലിന്റേതെന്ന് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ പ്രതികരിച്ചു. ഉപരാഷ്‌ട്രപതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു. പാര്‍ലമെന്റിനെ അപമാനിക്കുന്ന ഇത്തരം കാര്യങ്ങളാലാണ് പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്‍ഷന്‍ കിട്ടുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

രാവിലെ സഭ സമ്മേളിച്ചയുടന്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും സഭ ഉച്ചയ്‌ക്ക് 12 വരെ പിരിയുകയും ചെയ്തിരുന്നു. അപ്പോള്‍ പുതിയ പാര്‍ലമെന്റിന്റെ പ്രവേശന കവാടത്തിലെ പ്രതിഷേധ ധര്‍ണയ്‌ക്കിടെയാണ് പ്രതിപക്ഷത്തിന്റെ അവഹേളനമുണ്ടായത്.

തുടര്‍ന്ന് വാര്‍ത്താ ചാനലുകളിലൂടെ ദൃശ്യം കണ്ട ഉപരാഷ്‌ട്രപതിയും ഭരണപക്ഷാംഗങ്ങളും 12ന് സഭ സമ്മേളിച്ചപ്പോള്‍ വിഷയമുന്നയിച്ചു. ഏറ്റവും വലിയ കോണ്‍ഗ്രസ് നേതാവിന്റെ അണ്‍പാര്‍ലമെന്ററി പ്രവൃത്തി താന്‍ കണ്ടെന്നായിരുന്നു ധന്‍ഖറിന്റെ പ്രതികരണം. എന്തിനും പരിധിയുണ്ട്. ഒരംഗം ചെയറിനെ വക്രീകരിച്ച് അഭിനയിക്കുകയും മറ്റൊരു അംഗം വീഡിയോയെടുക്കുകയും ചെയ്യുന്നു. എത്ര മോശം കാര്യമാണ് ഇവര്‍ ചെയ്യുന്നത്.

രാജ്യസഭാധ്യക്ഷന്‍, ലോക്സഭാ സ്പീക്കര്‍ എന്നിവര്‍ പ്രത്യേകതകളുള്ളവരാണ്. ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ സഭാധ്യക്ഷരെ അപമാനിക്കുന്നത് സമ്മതിക്കില്ല. വീഡിയോ കോണ്‍ഗ്രസ് എക്സ് അക്കൗണ്ടില്‍ പങ്കുവച്ചതിനെയും രാജ്യസഭാധ്യക്ഷന്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ അപമാനിച്ചത് ഒരു കര്‍ഷകന്റെ മകനെയും ഒരു സമുദായത്തെയും മാത്രമല്ല, ഈ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയെയുമാണ്, അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.

ഭരണഘടനാ പദവികളോടുള്ള കോണ്‍ഗ്രസിന്റെ ബഹുമാനം എത്രയെന്ന് ജനം തിരിച്ചറിയട്ടെ, രാജ്യസഭയിലെ കക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ പീയൂഷ് ഗോയല്‍ പ്രതികരിച്ചു.

രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയെയാണ് പ്രതിപക്ഷ എംപിമാര്‍ അപഹസിക്കുന്നതെന്നും രാഹുല്‍ അടക്കം അതിനു കൂട്ടുനില്‍ക്കുകയാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.

രാഹുല്‍ കൂടി ഉള്‍പ്പെട്ട വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസ് തയാറായിട്ടില്ല.

 

 

Tags: Indi coalitioninsulted
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനവസരത്തില്‍ അധിക്‌ഷേപിച്ച റിപ്പോര്‍ട്ടര്‍ ടിവി അവതാരകനെ എടുത്തിട്ടലക്കി സന്തോഷ് പണ്ഡിറ്റ്

Kerala

സിപിഎം അപമാനിച്ചത് കേരളത്തിന്‌റെ പൊതു മന:സാക്ഷിയെയും ഇടതുപക്ഷത്തെ വനിതാ നേതാക്കളെയും

Kerala

വനിതാ ജഡ്ജിയെ അധിക്ഷേപിച്ച 28 അഭിഭാഷകര്‍ പാവപ്പെട്ടവര്‍ക്ക് നിയമസേവനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

സന്തോഷ് ജോര്‍ജ് കുളങ്ങര എം.ജി. സര്‍വകലാശാലയെയും ജീവനക്കാരെയും ആക്ഷേപിച്ചുവെന്ന് രജിസ്ട്രാര്‍

India

സദ്ഭരണത്തിന്റെ റിക്കാര്‍ഡുമായി ബിജെപി; നയവും നിലപാടുമില്ല, നയിക്കാനാളില്ലാതെ ഇന്‍ഡി സഖ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

ബോളിവുഡില്‍ തുറന്നുപറയാന്‍ ഭയം ഉണ്ടെന്ന് പ്രകാശ് രാജും ജാവേദ് അക്തറും; ബോളിവുഡ് ദാവൂദ് ഭരിച്ചിരുന്ന ഭയാന്ധകാരം ഇവര്‍ക്ക് ഓര്‍മ്മയില്ലേ?

മദ്യപിച്ച് ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ട് പേർ അറസ്റ്റിൽ

ദേശീയപാത തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല: രാജീവ് ചന്ദ്രശേഖര്‍

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഇസ്ലാമിക് രാജ്യങ്ങളും : പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ അംഗീകരിക്കാതെ ഒഐസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies