തിരുവനന്തപുരം: ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ അഞ്ചുപേരെ കെഎസ്ആര്‍ടിസി വിജിസലന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. രണ്ട് െ്രെഡവര്‍മാരെയും മൂന്ന് കണ്ടക്ടര്മാരെയുയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പയ്യന്നൂര്‍ ഡിപ്പോ ഡ്രൈവര്‍ എ.യു. ഉത്തമന്, വെള്ളനാട് ഡിപ്പോ െ്രെഡവര്‍ ജെ. സുരേന്ദ്രന്, താമരശ്ശേരി ഡിപ്പോ കണ്ടക്ടര്‍ എ.ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോ കണ്ടക്ടര്‍ പി.എസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടര്‍ പി എം . മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോള്‍ സ്വകാര്യ സ്കൂളിന്റെ ബസ് ഓടിക്കാന്‍ പോയതിനാണ് എ.യു. ഉത്തമനെതിരെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: