കൊച്ചി: സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഷെയ്സണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്’ സിനിമയിലെ പാട്ടുകള്‍ 2024 ലെ ഓസ്കര് അവാര്‍ഡിനുള്ള പട്ടികയില്‍ ഇടം പിടിച്ചു. സിനിമയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനമാണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടത്. ഏക് സപ്ന മേരാ സുഹാന, ജെല്‍ത്താ ഹേ സൂരജ് എന്നീ ഗാനങ്ങളുംമധ്യപ്രദേശിലെ ഗോത്രവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ പാട്ടുമാണ് പട്ടികയില്‍.
2024ല്‍ ഇന്ത്യന്‍ സിനിമകളില്‍നിന്നു ഗാനവിഭാഗത്തില്‍ നോമിനേഷന് ലഭിക്കുന്ന ആദ്യ സിനിമയാണ്ഫെയ്സ് ഓഫ് ദ്ഫെയ്സ്ലെസ്.ട്രെലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്രാ ഡിസൂസ റാണയാണു നിര്‍മാതാവ്. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്ഷെയ്സണ് പി. ഔസേഫ്,സംഗീത സംവിധായകന് അല്‍ഫോന്‍സ് ജോസഫ്, ഫാ.സ്റ്റാന്ലിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: