തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എസ്എഫ്‌ഐ കെട്ടിയ ബാനര്‍ ഉടന്‍ നീക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മേല്‍ നിര്‍ദേശം നല്‍കി.
കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിനു കുറുകെ കെട്ടിയ ബാനര്‍ അടിയന്തരമായി നീക്കണമെന്നാണ് റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്.സര്‍വകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വിസി കുറ്റപ്പെടുത്തി.
.സര്‍വകലാശാല ക്യാംപസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശനം.















