തൃശൂര്‍: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് (കെ.വി.ഐ.സി.) ചെയര്മാന് മനോജ് കുമാര്‍, തിങ്കളാഴ്ച സെന്‍ട്രല്‍ സില്‍വര്‍ പ്ലാന്റ് കുറ്റൂര്‍ സന്ദര്‍ശന വേളയില്‍ കരകൗശല തൊഴിലാളികള്‍ക്ക് 100 ഇലക്ട്രിക് മണ്‍പാത്ര ചക്രങ്ങള്‍ വിതരണം ചെയ്തു, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ 2023 ഡിസംബര്‍ രണ്ടിന് തൃശ്ശൂരിലെ സെന്‍ട്രല്‍ സ്ലൈവര്‍ പ്ലാന്റ് ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും പിന്തുണയിലും കെ.വി.ഐ.സി ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിക്ക് കീഴില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കി വരികയാണെന്ന് വിതരണ പരിപാടിയെ അഭിസംബോധന ചെയ്ത് ശ്രീ മനോജ് കുമാര്‍ അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനും മലയോര മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട കരകൗശല തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനും ഈ പരിപാടികള്‍ ലക്ഷ്യമിടുന്നു, പ്രത്യേകിച്ച് പട്ടികജാതി/പട്ടികവര്‍ഗ, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളെയും.
ധാതു അധിഷ്ഠിത വ്യവസായങ്ങളിലെ അവരുടെ പ്രയത്നങ്ങളെ എടുത്തുകാണിച്ചുകൊണ്ട്, കേരള സംസ്ഥാനം ഇതിനകം 200 മണ്‍പാത്ര ചക്രങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്, കൂടാതെ കുംഭര്‍ സശക്തികരണ്‍ പ്രോഗ്രാമിന് കീഴില്‍ അടുത്തിടെ 100 ചക്രങ്ങള്‍ വിതരണം ചെയ്തതോടെ മൊത്തം 300 മണ്‍പാത്ര ചക്രങ്ങള്‍ നല്‍കിയിട്ടുണ്ട്. വിതരണ പരിപാടിയെ അഭിസംബോധന ചെയ്ത് മനോജ് കുമാര്‍, കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ കെവിഐസി മേഖല ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി പങ്കുവെച്ചു.
ഖാദി കരകൗശല തൊഴിലാളികളുടെ ക്ഷേമത്തോടുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ വളര്‍ച്ച. ഖാദി കരകൗശല വിദഗ്ധരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ സമര്‍പ്പണമായ ‘മോദി കി ഗ്യാരന്റി’ യുടെ നേരിട്ടുള്ള ഫലമാണ് ഈ വിജയമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ മൊത്തത്തിലുള്ള ഖാദി പ്രകടനത്തില്‍ 20% വര്‍ധനയുണ്ടായതില്‍ ഈ അര്‍പ്പണബോധം പ്രകടമാണ്, ഇത് 13,500 കരകൗശല തൊഴിലാളികള്‍ക്ക് തൊഴിലവസരമുണ്ടാക്കാന്‍ കാരണമായി.
കേരളത്തിലെ തിരുവനന്തപുരത്തെ കെ.വി.ഐ.സി സംസ്ഥാന ഓഫീസ് ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു ഇതോടോപ്പം കേരളത്തിലെ കെ.വി.ഐ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും 30 ഖാദി സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികമായും മറ്റ് പിന്തുണകളും നല്കുന്നു.
ഗ്രാമപ്രദേശങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉപജീവനമാര്ഗത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രേരകശക്തിയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെന്നും മനോജ് കുമാര്‍ പരാമര്‍ശിച്ചു. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് (കെവിഐസി) മുഖേന, പിഎംഇജിപി പോലുള്ള വിവിധ പദ്ധതികളിലൂടെ സ്റ്റാന്‍ഡേര്‍ഡ് വേതനം, യന്ത്രങ്ങള്‍, അവശ്യ പിന്തുണ എന്നിവ അദ്ദേഹം നല്‍കിയിട്ടുണ്ട് ഇത് തൊഴിലില്ലാത്ത യുവാക്കളെ പ്രത്യേകം ലക്ഷ്യമിടുന്നു.
ഖാദി ഒരു തുണിക്കഷണം മാത്രമല്ല, സ്വാശ്രയത്വം സ്വീകരിക്കുന്നവരുടെ അഭിമാനത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, തദ്ദേശീയമായ വസ്തുക്കള്‍ക്ക് മൂല്യം നല്‍കുകയും ഒരു സ്വാശ്രയ ഇന്ത്യ എന്ന സ്വപ്നം വിഭാവനം ചെയ്യുകയും ചെയ്യുക. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയത്തെ ശക്തിപ്പെടുത്തുകയും സ്വാശ്രയ രാഷ്ട്രത്തിന്റെ തുണിത്തരങ്ങള്‍ നെയ്യുകയും ചെയ്യുന്ന ശക്തമായ ആയുധമായി അത് നിലകൊള്ളുന്നു.
കെ.വി.ഐ.സി മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന വളര്ച്ചയെക്കുറിച് സംസാരിക്കവെ, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഖാദി പ്രകടനം മൂന്നിരട്ടിയായി മെച്ചപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി, അതുപോലെ, കേരളത്തില്‍ പിഎംഇജിപി പദ്ധതി നിലവില്‍ വന്നതുമുതല്‍, മാര്‍ജിന്‍ മണി ഗ്രാന്റ് ആയി 571.86 കോടി രൂപ 27,651 യൂണിറ്റുകള്‍ക്കായി വിതരണം ചെയ്തു, പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ 2,21,208 പേര്‍ക്ക് തൊഴില്‍ സൃഷ്ടിച്ചു. 2023 നവംബര്‍ വരെ, ഞ.െ 38.15 കോടി വിതരണം ചെയ്തു, ഇത് 1,625 പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായി. കെവിഐസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കേരളത്തില്‍ നിന്നുള്ള 300 കരകൗശല വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: