ന്യൂദല്‍ഹി: അയോധ്യയില്‍ പുതുതായി നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ ക്ഷണം ലഭിച്ച പ്രമുഖരില്‍ നടന്മാരായ മോഹന്‍ലാലും അമിതാഭ് ബച്ചനും ഋഷഭ് ഷെട്ടിയും. 2,200 അതിഥികള്‍ക്കു പുറമെ ആറ് ദര്‍ശനങ്ങളിലെ ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും പങ്കെടുക്കും.
നാലായിരത്തോളം പുരോഹിതരും ചടങ്ങിന്റെ ഭാഗമാകും. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്‌ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജനുവരി 22ന് ഉച്ചയ്‌ക്ക് 12:45നാണ് രാമക്ഷേത്ര ശ്രീകോവിലില്‍ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുക. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ജനുവരി 16ന് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ 13 ദിവസം നീണ്ടു നില്‍ക്കും.
രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള 7000ത്തിലധികം വിശിഷ്ട വ്യക്തികളാണ് പങ്കെടുക്കുന്നത്. രജനികാന്ത്, ചിരഞ്ജീവി, ധനുഷ്, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ലക്ഷക്കണക്കിന് വിശ്വാസികള്‍ അയോദ്ധ്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: