കറാച്ചി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പാക്കിസ്ഥാന് സര്‍ക്കാര്‍ പറയും താന്‍ ഒന്നും പറയുന്നില്ലെന്ന് അടുത്ത ബന്ധുവും മുന്‍ ക്രിക്കറ്റ് താരവുമായ ജാവേദ് മിയാന്‍ദാദ്. ദാവൂദ് വിഷം ഉള്ളില്‍ച്ചെന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന വിധത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
അതേസമയം മിയാന്‍ദാദ് വീട്ടുതടങ്കലില്‍ ആണെന്ന വിധത്തിലും വാര്‍ത്തകള്‍ പുറത്തവന്നത് തെറ്റാണെന്നും പറഞ്ഞു. താനും കുടുംബവും വീട്ടുതടങ്കലില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. അത്തരത്തില്‍ തന്നെ ആരും പാര്‍പ്പിച്ചിട്ടില്ല. ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും താരം പറഞ്ഞു.
വിഷം ഉള്ളില്‍ച്ചെന്നതിനെ തുടര്‍ന്ന് ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, ഗുരുതരാവസ്ഥയിലാണ് കഴിയുന്നതെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നത്. കനത്ത സുരക്ഷയില്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ദാവൂദിനായി ഒരു നില മുഴുവന്‍ അധികൃതര്‍ വിട്ടു നല്‍കിയിട്ടുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും ആശുപത്രി ഉന്നതര്‍ക്കും മാത്രമാണ് ഇങ്ങോട്ടേയ്ക്ക് പ്രവേശനം ഉള്ളതെന്നുമാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കൂടാതെ ദാവൂദ് മരിച്ചു എന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയര്‍ ടേക്കര്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള് ഹഖ് കാക്കറിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന എക്സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്ക്രീന്‍ഷോട്ടാണ് ഇതില്‍ പ്രധാനം. ഈ സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്നും പറയപ്പെടുന്നുണ്ട്. അതേസമയം ദാവൂദ് ജീവനോടെയുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അടുത്ത സഹായി ഛോട്ടാ ഷക്കീല്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: