മലയാളം പ്രയോഗങ്ങള്‍ ഇംഗ്ലീഷിലാക്കി പറയുന്നത് എന്നും സിനിമ ഡയലോഗുകളില്‍ കൈയടി നേടിയിച്ചുണ്ട്. ഏതുകാലത്തിലെ സമൂഹത്തിനും ഒരു പോലെ മനസിലാക്കുന്നതും ഒര്‍ത്തു ചിരിക്കുന്നതുമായ നിരവധി കോമഡി രംഗങ്ങളാണ് മലയാള സിനിയില്‍ ഉള്ളതും.
സാക്ഷരത കൂടിയ കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യം ഇല്ല എന്നത് പരിഹസിക്കാന്‍ കൂടിയാണ് ഇത്തരം സീനികള്‍ സിനിമക്കാര്‍ ഡയലോഗുകളില്‍ ചേര്‍ത്തിരുന്നത്. ഇംഗ്ലീഷ് അറിയാതെ അത് സംസാരിക്കാന്‍ ശ്രമിക്കുന്ന കഥപാത്രങ്ങളും ഇംഗ്ലീഷ് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ചിരി ഉണര്‍ത്തിയ സന്ദര്‍ഭങ്ങളില്‍ ഉള്‍പ്പെടുന്നു.
മലയാളിയുടെ ഈ പ്രവണത ഇന്നും സമൂഹത്തിലെ വിവിധയിടങ്ങളില്‍ പ്രകടമാണ്. നമ്മുടെ ദൈന്യദിന ജീവിതത്തിലും ഇത്തരം ഉദാഹരണങ്ങള്‍ കണ്ട് ചിരിക്കുകയും ഷെയര്‍ ചെയ്യുന്ന ഒരു സ്വഭാവവും മലയാളിക്കുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധ നേടിയ കുറച്ച് സിനിമ ഡയലോഗുകള്‍ താഴെ കൊടുക്കുന്നു.
സ്വാഭാവികമായി ടൈമിങ്ങോടെ ഇത്തരം തമാശകള്‍ പറയുന്നതില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെയും മോഹന്‍ലാലിന്റെയും മികവും ശ്രദ്ധേയമാണ്. രാജമാണിക്യം, പോക്കിരിരാജ എന്നീ സിനിമകളിലൂടെ മമ്മൂട്ടിയും ഒട്ടും മോശമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ‘നോ ഗ്രാസ് വില്‍ വാക്ക്'( ഒരു പുല്ലും നടക്കില്ല), യുവര്‍ ഐയിയ ഈസ് വെരി നൈസ് ബട്ട് ഡോണ്ട് വാക്ക്(നിങ്ങളുടെ പദ്ധതി കൊല്ലാം, പക്ഷെ നടക്കില്ല.) എന്നതൊക്കെ ഇതിനു ഉദാഹരണമാണ്.
അരം+അരം= കിന്നരം എന്ന സിനിമയിലെ ‘കാര്‍ എഞ്ചിന്‍ ഔട്ട് കംപ്ലീട്ട്‌ലി’ എന്ന ജഗതി ശ്രീകുമാറിന്റെ നിഷ്‌കളങ്ങമായ ഡയലോഗ് മലയാളി ഒരിക്കലും മാറക്കാത്ത ഒന്നാണ്. ‘ദിസ് ഇസ് എ കാര്‍, വി ആര്‍ ഡൂയിങ് എ കാര്‍, കോണ്‍ടിനെന്‍ടല്‍ എക്‌സപോട്ടേസ് ഫോണ്‍, പ്രോപറേട്ടര്‍ ആന്‍ഡ് മെക്കാനിക്ക് റെഡി’ എന്ന ഡയലോഗും ഇതേ സീനില്‍ ചിരി ഉയര്‍ത്തിയ ഒന്നാണ്.
‘ദി കോഎഫിഷന്റ് ഓഫ് ലീനിയര്‍ എക്‌സ്പാന്‍ഷന്‍, ബട്ട് വൈ? ബട്ട് വൈ’ എന്ന മുകേഷ് സംഭാഷണവും ‘സായിപ്പെ മൈ ബ്രദര്‍ ദ്രിങ്കിങ് വാട്ടര്‍, പ്ലീസ് ഹല്‍പ്പ്, പ്ലീസ് ഹല്‍പ്പ്’ എന്ന മോഹലാലിന്റെ ‘ചിത്രം’ സിനിമയിലെ ക്ലാസിക്ക് തമാശയും മറക്കാനാകതവയാണ്. എന്നല്‍ ‘ഗോയവെ സ്റ്റുപ്പിഡ് ഇന്‍ ദി ഹൗസ് ഓഫ് മൈ വൈഫ് ആന്‍ ഡോട്ടര്‍, യു വില്‍ നോട്ട് സി എനിമിനിട്ട് ഓഫ് ടുഡെ’ (സിനിമ- മഴപെയ്യുന്നു മദളം കൊട്ടുന്നു) എന്ന സംഭാഷണം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക