ന്യൂദല്‍ഹി : കേരളത്തിലെ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതായി കണക്കുകള്‍ പുറത്തവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിങ്കളാഴ്ച രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കോവിഡ് കേസുകളാണ്. ഇതില്‍ 115 എണ്ണവും കേരളത്തിലാണ്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനവും കേരളത്തിലാണ്.
കേരളത്തിലെ കോവിഡ് കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്‌ക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ പറയുന്നുണ്ട്.
നിലവില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കേരളത്തിലാണ്. അതേസമയം രാജ്യത്താദ്യമായി കോവിഡിന്റെ ജെഎന്‍ 1 വകഭേദവും കേരളത്തില്‍ തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: