മുടി കൊഴിച്ചിലെന്നത് ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. ആരോഗ്യകരമായ മുടിയിഴകൾക്ക് കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് പരിചരണം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിൽ ശൈത്യകാലത്ത് മുടി കൊഴിച്ചിൽ തടയുന്നതിനും ആരോഗ്യപൂർവ്വം മുടിയിഴകൾ വളരുന്നതിനും വിറ്റാമിൻ-ഇ ഏറെ പ്രാധാന്യം അർഹിക്കുന്നു.
ശൈത്യകാലം ആരംഭിക്കുന്നതോടെ മുടി കൊഴിച്ചിൽ സാധാരണയിലും വർദ്ധിച്ചേക്കാം. തണുപ്പ് കാലത്ത് വിറ്റാമിൻ-ഇ ഉൾപ്പെടെയുള്ള പോഷകങ്ങൾ ശരിയായ തോതിൽ ശരീരത്തിലെത്താത്തതാണ് ഇതിന് കാരണം. ഈ കാലയളവിൽ വിറ്റാമിൻ-ഇ ശരീരത്തിലെത്തുകയാണെങ്കിൽ ഇവ മുടിയിഴകൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നു. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വിറ്റാമിൻ-ഇ. ഇവ മുടിയിഴകളുടെ കോശങ്ങൾക്ക് ബലം നൽകുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
പല സമ്മർദ്ദങ്ങളെയും പിരിമുറുക്കങ്ങളെയും നിയന്ത്രണ വിധേയമാക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വിറ്റാമിൻ-ഇ സഹായകമാണ്. കാർബൺഡൈ ഓക്സൈഡ് മൂലമുണ്ടാകുന്ന പിരിമുറുക്കങ്ങൾക്കും മുടിയുടെ വളർച്ചയ്‌ക്ക് കോട്ടം തട്ടുന്ന പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാർഗ്ഗമാണിത്. വിറ്റാമിൻ-ഇ രക്തയോട്ടം നല്ല രീതിയിലാക്കുകയും തലയോട്ടിയെ ആരോഗ്യപൂർവ്വം നിലനിർത്തുകയും ചെയ്യുന്നു. ഇതിനാൽ തന്നെ താരൻ, വരണ്ട മുടിയിഴകൾ എന്നിവ പരിഹരിക്കും.
മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും ഉള്ളോടെ വളരുന്നതിനും പോഷകങ്ങൾ അടങ്ങിയ ഭക്ഷണം നിർബന്ധമാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ ആരോഗ്യത്തിനും വഴിയൊരുക്കുന്നു. തണുപ്പ് കാലത്ത് വർദ്ധിച്ചു വരുന്ന മുടി കൊഴിച്ചിൽ തടയുന്നതിന് ബദാം, നീലക്കടല, കശുവണ്ടി എന്നിവ കഴിക്കുന്നത് വിറ്റാമിൻ-ഇ ശരീരത്തിലെത്താൻ സഹായിക്കുന്നു. കൂടാതെ മാമ്പഴം, പപ്പായ, കിവി എന്നീ പഴവർഗ്ഗങ്ങളിലും ചീര ഉൾപ്പെടെയുള്ള ഇലക്കറികളിലും വിറ്റാമിൻ-ഇ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: