തേഞ്ഞിപ്പലം(മലപ്പുറം): ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം എന്ന പേരില്‍ എസ്എഫ് ഐ നടത്തിയ പേക്കൂത്ത് ശ്രീനാരായണ ഗുരുദേവനെ അപമാനിക്കല്‍ കൂടിയായി. ശ്രീനാരായണ ഗൂരു നവോത്ഥാനത്തിന്റെ നായകന് എന്ന വിഷയത്തില്‍ നടന്ന സമിനാറിലും മുസ്ളീം ലീഗ് നേതാവിന്റെ മകളുടെ കല്യാണത്തിലും പങ്കെടുക്കാനാണ് ഗവര്‍ണര്‍ കോഴിക്കോട് എത്തിയത്. കല്യാണദിവസം ഗവര്‍ണര്‍ക്കെതിരെ ഒരു പ്രതിഷേധവും ഉണ്ടായില്ല. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സെമിനാര്‍ നടക്കുമ്പോള്‍ തെറിവിളിയുമായി എസ് എഫ് ഐ ക്കാര് അഴിഞ്ഞാടുകയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സനാതനധര്‍മ്മ പീഠവും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ചതാണ് സെമിനാര്‍.
: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും കാലികപ്രസക്തങ്ങളാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. സംന്യാസിയുടെ കടമ എന്തെന്ന് പുനര്‍നിര്‍വചിച്ച മഹാനായിരുന്നു ഗുരു. ഇരുളടഞ്ഞ കാലഘട്ടത്തില്‍ സാഹോദര്യവും സമത്വം നിറഞ്ഞ ചിന്തകളിലൂടെ അദ്ദേഹം സമൂഹത്തെ ഉദ്ബോധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുവും ഉള്‍പ്പെടുന്ന ഗുരുപരമ്പരയുടെ വാക്കുകള്‍ മറന്നാല്‍ നമ്മുടെ സ്വത്വം മറന്നതുപോലാകും. മഹാരഥന്മാര് നമ്മെ പഠിപ്പിച്ച സിദ്ധാന്തങ്ങളും പകര്‍ന്നു നല്കിയ സന്ദേശങ്ങളും സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്
ഉതകുന്നതാണ്. സാംസ്കാരിക പൈതൃകം മറക്കുന്നത് സമൂഹത്തില്‍ വലിയ മൂല്യച്യുതിക്ക് കാരണമാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാര്വകാല പ്രസക്തമായിട്ടുള്ള ധര്‍മ്മ സിദ്ധാന്തമാണ് ഭാരതത്തിന്റെത്. ദേശകാല അതീതമാണ് സനാതന ധര്‍മ്മം. ലോകത്തിന് വേണ്ടിയുള്ള ധര്‍മ്മമാണ് സനാതന സംസ്കാരം. അത് ഭാരത്തിനു വേണ്ടി മാത്രമല്ല. ഇതാണ് ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. മറ്റ് സംസ്കാരങ്ങള്‍ തൊലിയുടെ നിറം, സമ്പത്ത് എന്നിവകൊണ്ട്് ജനങ്ങളെ വേര്‍തിരിച്ചപ്പോള്‍ വ്യത്യാസങ്ങളെ കൂട്ടത്തില്‍ ചേര്‍ത്ത് കൂട്ടമായി ചേര്‍ത്തുപിടിക്കുകയാണ് സനാതനധര്‍മ്മം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്റര്‍ ജനറല്‍ സെക്രട്ടറി ശ്രീശാന്ത്.ടി.എന്‍. ഗവര്‍ണര്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം സമ്മാനിച്ചു. സെമിനാറില്‍ സ്വാമി ചിദാനന്ദപുരി, ശ്രീഗുരുവായൂരപ്പന് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഹേഷ്.സി എന്നിവര്‍ വിഷയാവതരണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ.അബ്രഹാം ജോസഫ് മോഡറേറ്ററായി. സനാതനധര്‍മ്മ പീഠം വിസിറ്റിങ് പ്രൊഫസര്‍ ഡോ. ശ്രീകുമാരന്‍.സി, ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എം.പി. രവിശങ്കര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: