ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ വരും സീസണിലേക്ക് വിവിധ ഫ്രാഞ്ചൈസികള്‍ക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം ഇന്ന്. ഇതിന്റെ ഭാഗമായി ഇന്ന് ദുബായില്‍ താരലേലം നടക്കും. നൂറിലേറെ വിദേശ താരങ്ങളും 200ലധികം ഭാരത താരങ്ങളും ലേലത്തിന്റെ ഭാഗമായുണ്ട്.
ഭാരത സമയം ഉച്ചയ്ക്ക് ഒന്നിനാണ് ഐപിഎല്‍ 17-ാം പതിപ്പിലേക്കുള്ള താരലേലം ആരംഭിക്കുക. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് താരലേലം വിദേശത്ത് നടക്കുന്നത്. 2023 ഐപിഎല്‍ സീസണിലേക്കുള്ള ലേലം കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലാണ് നടന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമയിലും ലേലം തത്സമയം കാണാനാകും.
ആകെ 333 താരങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ 214 ഭാരത താരങ്ങളും 119 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. പത്ത് ഫ്രാഞ്ചൈസികള്‍ക്കും കൂടി 77 ഒഴിവുകളാണ് നികത്താനുള്ളത്.
ഏറ്റവും കൂടുതല്‍ തുക മുടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് ആണ് 38.15 കോടി രൂപ. കൂടുതല്‍ തുക മുടക്കാന്‍ തയ്യാറായവരില്‍ 34 കോടി രൂപയുമായി രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണുള്ളത്. ലക്ക്നൗ ജയന്റ്സിനാണ് ഏറ്റവും കുറച്ച് തുകയുള്ളത്. 13.5 കോടി രൂപ.
ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം ദക്ഷിണാഫ്രിക്കയുടെ 17 കാരനായ ക്വേന മഫാക്കയാണ്. 38 വയസുള്ള അഫ്ഗാനിസ്ഥാന് താരം മുഹമ്മദ് നബി ആണ് ഏറ്റവും പ്രായം കൂടിയ താരം.
ഇത്തവണത്തെ ലേലത്തിന്റെ മറ്റൊരു പ്രത്യേകത ലേലം വിളിക്കുന്നത് മല്ലിക സാഗര്‍ ആയിരിക്കും എന്നതാണ്. ഐപിഎലില്‍ ആദ്യമായാണ് വനിത ലേലം വിളിയുടെ ചുമതല വഹിക്കുന്നത്. ഇത്തവണത്തെ പ്രോ കബഡി ലീഗിന്റെയും പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെയും ലേലക്കാരി മല്ലിക സാഗര്‍ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: