കൊല്ലം : തന്റെ ഗണ്‍മാന്‍ ആരേയും ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുുന്നു അദ്ദേഹം.
ഗണ്‍മാന്‍ ആരേയും ആക്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തന്റെ കണ്‍മുന്നില്‍ കണ്ടതിനെകുറിച്ചാണ് പറയുന്നത്. ദൃശ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തന്റെ സുരക്ഷാ ചുമതലയുള്ള വ്യക്തിയാണ് ഗണ്‍മാന് ആക്രമിക്കാന്‍ വന്നപ്പോള്‍ ഇടപട്ടത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും മുഖ്യമന്ത്രി മൈക്ക് ഓഫ് ചെയ്ത് പോവുകയായിരുന്നു. തിങ്കളാഴ്ചയും ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോള്‍ സമയം കഴിഞ്ഞാല്‍ പ്രസംഗം അവസാനിപ്പിക്കാറുണ്ടെന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ കോടതിയില്‍ ചോദിക്കുന്നവ അവിടെ മതി. തന്നോട് വേണട. എസ്‌കോട്ട് ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിക്കാനും മുഖ്യമന്ത്രി മറന്നില്ല. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി.
ബ്ലഡി കണ്ണൂര്‍ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്എഫ്‌ഐ ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുളളത്. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: