ശ്രീനഗര്‍: പാക് ബന്ധമുള്ള മൂന്ന് ലഷ്‌കര്‍ ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ശ്രീനഗറില്‍ പോലീസുകാരെ വധിക്കാന്‍ നിയോഗിച്ചിരുന്ന ഭീകര മൊഡ്യൂള്‍ തകര്‍ത്തതായി ജമ്മു കശ്മീര്‍ ഡിജിപി ആര്‍.ആര്‍. സ്വയിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ആദ്യം ശ്രീനഗറില്‍ ഒരു പോലീസുകാരനെ ആക്രമിച്ച സംഭവത്തിലാണ് മൂന്ന് ഭികരര്‍ പിടിയിലായത്. ഇംതിയാസ് അഹമ്മദ് ഖണ്ഡേ, മെഹ്നാന്‍ ഖാന്‍, ഡാനിഷ് അഹമ്മദ്മാള എന്നിവരെയാണ് പിടികൂടിയത്.
പിടിയിലായ ഭീകരര്‍ പോലീസുകാരെ ലക്ഷ്യമിട്ട് വലിയ പട്ടിക തയാറാക്കിയിരുന്നതായി അന്വേഷണത്തിനിടെ വ്യക്തമായതായി ഡിജിപി പറഞ്ഞു. പട്ടികയില്‍ മറ്റുള്ളവരും ഉണ്ടായിരുന്നു, എന്നാല്‍ ലക്ഷ്യമിട്ടിരുന്നതില്‍ ഭൂരിഭാഗവും പോലീസുകാരായിരുന്നു, അദ്ദേഹം പറഞ്ഞു. ആക്രമണം നടത്താന്‍ പ്രാദേശബന്ധമുള്ള ഡാനിഷ് അഹമ്മദ് മല്ലയുമായി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരന്‍ ഹംസ ബുര്‍ഹാനാണ് ഗൂഢാലോചന നടത്തിയതെന്ന് ഡിജിപി പറഞ്ഞു.
ഡിസംബര്‍ 9 ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹാഫിസ്ചാക്കിനെയാണ് ഭീകരര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇംതിയാസ് അഹമ്മദ് ഖണ്ഡേയാണ് വെടിയുതിര്‍ത്തത്. ഇവരെ വിശദമായി ചേദ്യംചെയ്യുകയാണെന്നും ഇവരില്‍ നിന്ന് നിരവധി തുര്‍ക്കി നിര്‍മിത കോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 29ന് ശ്രീനഗറിലെ ഈദ്ഗാഹില്‍ ക്രിക്കറ്റ് കളിക്കിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ മസ്റൂര്‍ അഹമ്മദ് വാനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. നിലവില്‍ ഈ കേസ് എന്‍ഐ ആണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: