ലോകം കണ്ട ഏറ്റവും ആവേശകരമായ കാല്പന്ത് ഫൈനലിന് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18ന് ഖത്തറിലെ രാത്രിയില്‍ ലൂസെയ്ല്‍ മൈതാനത്ത് കണ്ട കളിയുദ്ധത്തിനൊടുവില് ലോക ഫുട്ബോളിലെ സൂപ്പര്‍ താരം പൊന്‍കിരീടം കൈയ്യിലേന്തി കരിയറിന് തികവ് ചാര്‍ത്തി നിന്നു.
ലോകത്തങ്ങോളമിങ്ങോളുമുള്ള ഒട്ടനവധി അര്‍ജന്റൈന്‍ ഫുട്ബോള്‍ ആരാധകര്‍ക്കും ലയണല്‍ മെസിയെന്ന കാല്പന്ത് മാജിക്കുകാരനെ നെഞ്ചോടുചേര്‍ത്ത കളികമ്പക്കാര്ക്കും സ്വപ്ന സാഫല്യമേകിയ ദിവസമായിരുന്നു അത്. നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന ഒരിക്കല്‍ കൂടി ലോകഫുട്ബോള്‍ കിരീടം സ്വന്തമാക്കിയ ദിവസം. ആവേശപാരമ്യത്തിലെത്തിയ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ട് വിജയികളെ നിര്‍ണയിച്ചു.
മൂന്നര പതിറ്റാണ്ടിലേറെ കാലത്തെ കിരീട ദാഹം, രണ്ട് പതിറ്റാണ്ടോളം ലോക ഫുട്ബോളിനെ കൊതിപ്പിച്ച ഫുട്ബോള്‍ രാജകുമാരന് അര്‍ഹമായൊരു നേട്ടം. ക്രൊയേഷ്യയെ സെമിയില്‍ തോല്‍പ്പിച്ച് ഫൈനലിനൊരുങ്ങി നിന്ന അര്‍ജന്റീനയുടെ അജണ്ട ഇങ്ങനെ പോകുന്നു. ഇതേല്ലാം സാധ്യമാക്കിയെടുക്കാന്‍ മറികടക്കേണ്ടത് ദിദിയര്‍ ദെഷാംപ്സ് എന്ന വിഖ്യാത പരിശീലകന് കീഴില്‍ ഒന്നിനും കുറവില്ലാതെ പരുവപ്പെട്ട് കരുത്താര്‍ജ്ജിച്ച് നില്ക്കുന്ന ഫ്രഞ്ച് പടയെ. മത്സരം തുടങ്ങും മുമ്പേ പോള്‍ പോഗ്ബ അടക്കമുള്ള ചിലരെ പരിക്ക് കാരണം നഷ്ടമായി. ലോകകപ്പ് ആരംഭിക്കുന്ന വേളയില്‍ സൂപ്പര്‍ സ്ട്രൈക്കറും ദിവസങ്ങള്‍ക്ക് മുമ്പ് ബാലണ്‍ ദിയോര്‍ പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്ത കരീം ബെന്‍സേമ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിപ്പോയി. എന്നിട്ടും ഫ്രാന്‍സ് ശക്തരായി തന്നെ ഫൈനല്‍ വരെ മുന്നേറി. ഏത് അവസരത്തിലും വിജയം ശീലമാക്കാന്‍ അറിയാവുന്ന ടീം, സെക്കന്‍ഡുകള്‍കൊണ്ട് പോലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ലൈനപ്പ്- മുന്നേറ്റത്തില്‍ കിലിയന്‍ എംബപ്പെ, ഒലിവര്‍ ജിറൂദ്, മദ്ധ്യനിരയില്‍ ലോക ഫുട്ബോളില്‍ തന്നെ പകരം വയ്ക്കാനില്ലാത്ത ആന്റോയിന്‍ ഗ്രീസ്മാന്, വരെയ്ന് എന്ന സൂപ്പര്‍ താരം നയിക്കുന്ന പ്രതിരോധ നിര, ലോക ഫുട്ബോളിലെ എണ്ണം പറഞ്ഞ ഗോള്‍ കീപ്പര്‍ മാരില്‍ ഒരാളായ അല്ലിസന് ബെക്കര്‍.
ഫൈനല്‍ പുരോഗമിച്ചു- ഇവരെ കൊണ്ടൊന്നും നടക്കില്ലെന്ന് തെളിയുമ്പോഴേക്കും ദിദിയര്‍ നടത്തിയ മാറ്റങ്ങളില്‍ ഫ്രഞ്ച് നിരയില്‍ പ്രകടമായി. കോളോ മുവാനിയെയും കിങ്സ്ലി കോമാനെയും ഫൊഫാനെയും പകരക്കാരായി ഇറക്കിയതിന് അര്‍ഹിച്ച ഫലം 80-ാം മിനിറ്റില്‍ രണ്ട് ഗോളിന് പിന്നിലായി മത്സരം തോറ്റെന്നുറപ്പിച്ച നിമിഷം ഫ്രഞ്ച് പടയ്ക്ക് ലഭിച്ചു. മത്സരം 2-2 സമനിലയില്‍ റഗുലര്‍ ടൈം മത്സരം അന്തിമ നിമിഷത്തിലേക്ക് കടക്കുമ്പോള്‍ ഫ്രഞ്ച് വിജയം ഉറപ്പിച്ചു. പോസ്റ്റിന് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനെസ് ലോകത്തിലേറ്റവും മികച്ച ഗോളിയായി അവതരിച്ച നിമിഷം അര്‍ജന്റീനയ്ക്ക് ജീവന് തിരിച്ചുകിട്ടി.
അധിക സമയത്ത് ആദ്യം അര്‍ജന്റീന ഗോളടിച്ചു. ജയം ഉറപ്പിച്ചുനില്‍ക്കെ മൊണ്ടിയേലിന്റെ ഹാന്‍ഡ് ബോളില്‍ പെനല്‍റ്റി അനുവദിച്ചുകിട്ടിയ ഫ്രഞ്ച് പടയ്ക്കായി എംബപ്പെ സമനില സമ്മാനിച്ചു. ഫൈനല്‍ വിളിക്ക് ഒന്നോ രണ്ടോ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം കിരീടം ഉറപ്പിച്ചു. വീണ്ടും എമിലിയാനോ ലോകത്തെ ഏറ്റവും മികച്ചവനായി തെളിഞ്ഞുനിന്നു.
ഒടുവില്‍ ടൈബ്രേക്കറായി ഷൂട്ടൗട്ട്. രണ്ട് അവസരങ്ങള്‍ പാഴാക്കിയ ഫ്രാന്‍സിനെതിരെ നാല് ഗോളുകള്‍ നേടി അര്‍ജന്റീന കിരീടം ഉറപ്പിച്ചു. വിജയഗൊള് തൊടുത്ത് ഗോന്‍സാലോ മൊണ്ടിയേല് പതുക്കെ വലയുടെ ഇടത് കോര്‍ണറിലേക്ക് പന്തടിച്ചു. ബെക്കര്‍ ചാടിയത് വലത് ഭാഗത്തേക്ക്. അര്‍ജന്റീന ചരിത്രത്തില്‍ മൂന്നാം കിരീടം സ്വന്തമാക്കി.
ദിദിയര്‍ ദെഷാംപ്സിനും പടയ്ക്കുമെതിരെ മെസി എന്ന വന്‍ മരത്തിന് കീഴിലെ ഒരുകൂട്ടം പ്രതിഭാധനന്മാരെ ലോകത്തിന് മീതെ ഉയര്‍ത്തിക്കൊണ്ട് വിഖ്യാത പരിശീലക നിരയിലേക്ക് ലയണല്‍ സ്കലോനിയും തന്റെ പേര് എഴുതി ചേര്‍ത്ത ദിവസം. അതിന് ശേഷം ഇന്നുവരെ കളിച്ച പത്ത് കളിയിലും ലോക ചാമ്പ്യന്മാര് ജയിച്ചു. ഒരെണ്ണത്തില്‍ ഉറുഗ്വായോട് തോറ്റു. ഏറ്റവും ഒടുവില്‍ വിജയിച്ചത് ബ്രസീലിനെതിരെ അവരുടെ സ്വന്തം മാരക്കാനയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: