ഭിലായ്: വയോജനങ്ങള്‍ സമൂഹത്തിന്റെ നട്ടെല്ലാണെന്നും അവരുടെ അനുഭവങ്ങളും പരിചയവും സമൂഹത്തിന്റെ ഉന്നതിക്കായി ഉപയോഗിക്കണമെന്നും ബിഎംഎസ് ദേശീയ വൈസ്പ്രസിഡന്റ് കെ.പി. സിങ് പ്രസ്താവിച്ചു. ഛത്തീസ്ഗഢിലെ ഭിലായിയില്‍ വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ ഇന്ന് തഴയപ്പെടുന്ന ഒരു വിഭാഗമായി വയോജനങ്ങള്‍ മാറിയെന്നും വൃദ്ധസദനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ജി (ബിഎംഎസ്) മുഖ്യപ്രഭാഷണം നടത്തി. എം.പി. പാണ്ഡേകി (മധ്യപ്രദേശ് ബിഎംഎസ് ഉപാധ്യക്ഷന്‍), രവിരാമന്‍ (മുംബൈ) എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വരിഷ്ഠ നാഗരിക് പരിസംഘ് ദേശീയ ഉപാധ്യക്ഷന്‍ വിവേക് ദേശ്പാണ്ഡെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടി വസന്ത റാവു പിമ്പിലാപൂര് സ്വാഗതവും ദേശീയ സെക്രട്ടറി എന്‍.എല്‍. യോഗി നന്ദിയും പറഞ്ഞു.
വ്യവസ്ഥാ പരിവര്‍ത്തന്‍, പുതിയ വിദ്യാഭ്യാസ നയം എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ കേരളത്തില്‍നിന്നു വി. സുധാകരന് (പോര്‍ട്ട് ആന്റ് ഡോക്ക്യാര്‍ഡ് പെന്‍ഷനേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി), കെ.വി. അച്യുതന് (ജനറല്‍ സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍ സംഘ്) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: