Categories: India

തമിഴ്നാടിനെ കാശിയുമായി ബന്ധിപ്പിച്ച് മോദി വീണ്ടും; രണ്ടാമത് കാശി-തമിഴ് സംഗമം മോദി ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്‍റെ തെക്ക് വടക്ക് ഭാഗങ്ങളുടെ ചരിത്രവും സംസ്കാരവും ആഘോഷിക്കുന്ന പരിപാടിയാണ് കാശി-തമിഴ് സംഗമം. ഇതുവഴി ഭാരതത്തിന്‍റെ ഈ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമാണ് പ്രധാനമന്ത്രി മോദി വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

Published by

കാശി:ആദിശങ്കരാചാര്യ, രാമാനുചാര്യ, മറ്റ് പൂര്‍വ്വീക തത്വജ്ഞാനികള്‍ ഇവര്‍ എല്ലാവരും ഭാരതം ഒരൊറ്റ രാജ്യമാണെന്ന സങ്കല്‍പമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മോദി പറഞ്ഞു. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ ചെങ്കോല്‍ എന്ന പ്രതീകം ഉപയോഗിച്ചു. തമിഴ്നാട്ടിലെ അദീനത്തിലെ സ്വാമിമാരുടെ നിര്‍ദേശപ്രകാരം ചെങ്കോല്‍ നമ്മള്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിച്ചു. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി നമ്മള്‍ ഇതേ ചെങ്കോല്‍ ഉപയോഗിച്ചുവെന്ന കാര്യവും മോദി ഓര്‍മ്മിപ്പിച്ചു.. തമിഴ്നാട്ടില്‍ നിന്നും കാശിയിലേക്ക് വരുന്നത് മഹാദേവന്റെ (ശിവന്റെ) ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് വരുന്നതുപോലെയാണെന്നും മോദി പറഞ്ഞു.

ഭാരതത്തിന്റെ തെക്ക് വടക്ക് ഭാഗങ്ങളുടെ ചരിത്രവും സംസ്കാരവും ആഘോഷിക്കുന്ന പരിപാടിയാണിത്. ഇതുവഴി ഭാരതത്തിന്റെ ഈ രണ്ട് ഭാഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പമാണ് പ്രധാനമന്ത്രി മോദി
വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് തമിഴ്നാടിനെയും കാശിയെയും തമ്മില്‍ കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കാശി-തമിഴ് സംഗമം ആരംഭിച്ചത്. കാശി തമിഴ് സംഗമത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നും പുതുച്ചേരിയില്‍ നിന്നുമായി 1400 പേരാണ് ഇക്കുറി പങ്കെടുക്കുന്നത്.അതില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും കൂടുതലായുണ്ട്. മോദിയുടെ പ്രസംഗവും കൂടുതല്‍ കേന്ദ്രീകരിച്ചത് ഈ യുവാക്കളിലും വിദ്യാര്‍ത്ഥികളിലുമാണ്. ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് കാശി-തമിഴ് സംഗമം നടക്കുന്നത്.

കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് എക്സ് പ്രസ് തീവണ്ടി

കാശി -തമിഴ് സംഗമത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ നിന്നും കാശിയിലേക്ക് കാശി തമിഴ് സംഗമം എക്സ്പ്രസ് എന്ന പേരില്‍ ഒരു തീവണ്ടിയും മോദി ഞായറാഴ്ച ഫ്ലാഗോഫ് ചെയ്തു.

എഐ സാങ്കേതിക വിദ്യയുടെ സഹായത്തോെടെ തമിഴില്‍ പ്രസംഗി ച്ച് മോദി 

ഈ ചടങ്ങില്‍ മോദിയുടെ ഹിന്ദിയിലെ പ്രസംഗം തല്‍സമയം തമിഴിലും ലഭ്യമായിരുന്നു. എഐ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശബ്ദം തല്‍സമയം പരിഭാഷപ്പെടുത്തി പ്രക്ഷേപണം ചെയ്തത്. അതുകൊണ്ട് തന്നെ തമിഴര്‍ക്ക് മോദിയുടെ തമിഴിലുള്ള പ്രസംഗം തത്സമയം കേള്‍ക്കാനായി. ഇന്ത്യയിലെ 14 ഭാഷകളിലേക്ക് ശബ്ദം കൂടി എഐ സാങ്കേതി വിദ്യ ഉപയോഗിച്ച് തത്സയം പരിഭാഷപ്പെടുത്തുന്ന സംവിധാനം ഉടന്‍ നിലവില്‍ വരും.

പരിപാടിയില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ വാരണാസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കു. പല ടീമുകളായി തിരിഞ്ഞാണ് തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളും യുവാക്കളും കാശി തമിഴ് സംഗമത്തിന് എത്തുന്നത്. ആദ്യ ടീമായ ഗംഗ ഞായറാഴ്ച കാശിയില്‍ എത്തി. ഇനി ആറ് സംഘങ്ങള്‍ കൂടി എത്തിച്ചേരാനുണ്ട്. അധ്യാപകരുടെ സംഘമായ യമുന, പ്രൊഫഷണലുകളുടെ സംഘമായ ഗോദാവരി, ആത്മീയതയുമായി ബന്ധപ്പെട്ടവരുടെ സംഘമായ ഗോദാവരി, കര്‍ഷകരുടെയും കരകൗശനക്കാരുടെയും സംഘമായ നര്‍മ്മദ, എഴുത്തുകാരുടെ സംഘമായ സിന്ധു, വ്യാപാരികളുടെയും ബിസിനസുകാരുടെയും സംഘമായ കാവേരി എന്നിവര‍് അടുത്ത ദിവസങ്ങളില്‍ കാശിയില്‍ എത്തിച്ചേരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക