Categories: India

യുവനടിയുടെ പീഡന പരാതി: സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസെടുത്തു

Published by

മുംബൈ: യുവനടിയുടെ പീഡനപരാതിയില്‍ ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ ജിന്‍ഡാലിനെതിരേ കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. ബോന്ദ്ര-കുര്‍ള കോംപ്ലക്സ് പോലീസാണ് സജ്ജന്‍ ജിന്‍ഡാലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022ല്‍ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ കമ്പനി ഹെഡ് ഓഫീസില്‍വെച്ച് സജ്ജന്‍ ജിന്‍ഡാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാതിരുന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.

2021 ഒക്ടോബറില്‍ ദുബായില്‍വെച്ചാണ് സജ്ജന്‍ ജിന്‍ഡാലിനെ ആദ്യമായി കാണുന്നതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഒരിക്കല്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. അശ്ലീല ഭാഷയിലായിരുന്നു മൊബൈല്‍ സന്ദേശങ്ങള്‍.

2022 ജനുവരിയില്‍ ജിന്‍ഡാല്‍ തന്നെ ലൈംഗികമായി പീ
ഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പിന്നീട് ജിന്‍ഡാല്‍ തന്നെ ഒഴിവാക്കിയെന്ന് പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ അനുഭവിക്കുമെന്നു ഭീഷണിപ്പെടുത്തി. സംഭവത്തോട് ജെ.എസ്.ഡബ്യൂ. ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by