അഹമ്മദാബാദ്: സുറത്തിലെ വജ്ര വ്യവസായം എട്ട് ലക്ഷം ജനങ്ങള്‍ക്ക് തൊഴില്‍ എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്നുണ്ടെന്നു പുതിയ ഡയമണ്ട് ബോഴ്‌സ് ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്‌സ് (എസ്ഡിബി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഭാരതത്തിന്റെ ഡിസൈന്‍, ഡിസൈനേഴ്‌സ്, മെറ്റീരിയല്‍സ് എന്നിവയില്‍ രാജ്യത്തിന്റെ കാഴ്ചപ്പാടിന് ശക്തിപകരും മേദി. പുതിയ ഭാരതത്തിന്റെ ശക്തിയുടെ പ്രതീകമാണിത്. സൂറത്തിലെ മുഴുവന്‍ ഡയമണ്ട് വ്യവസായത്തെയും മോദി അഭിനന്ദിച്ചു. തന്റെ മൂന്നാം മൂഴത്തില്‍ ഭാരതം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും മോദി പറഞ്ഞു. അഞ്ച് ട്രില്യണ്‍ ഡോളറോ 10 ട്രില്യണ്‍ ഡോളറോ ആകട്ടെ, അടുത്ത 25 വര്‍ഷത്തേക്ക് രാജ്യത്ത് നടപ്പിലാക്കേണ്ട എല്ലാ പദ്ധതികളെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. അതിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭാരതത്തിന്റെ സാമ്പത്തിക ശക്തിയുടെയും പ്രതീകമാണ് സൂറത്ത് വജ്രവ്യാപാര കേന്ദ്രമെന്നും മോദി പറഞ്ഞു.
കയറ്റുമതി വ്യവസായത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കും. ലോകത്തിലെ ഏറ്റവും മികച്ച 10 വികസ്വര നഗരങ്ങളില്‍ ഒന്നായി സൂറത്ത് മാറി. ഒരു കാലത്ത് ‘സണ്‍ സിറ്റി’ എന്നാണ് സൂറത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടുത്തെ ജനങ്ങളുടെ കഠിനാധ്വാനം മൂലം അത് വജ്രനഗരമായി മാറിയിരിക്കുകയാണ്. സൂറത്തിലെ ജനങ്ങള്‍ക്ക് രണ്ട് സമ്മാനങ്ങള്‍ ലഭിച്ചിരിക്കുകയാണ്. സൂറത്ത് വിമാനത്താവളത്തിന് പുതിയ ടെര്‍മിനലും അന്താരാഷ്‌ട്ര വിമാനത്താവളം എന്ന പദവിയും ലഭിച്ചു. മോദി പറഞ്ഞു.
ഏകദേശം 3,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എസ്ഡിബി കെട്ടിടത്തിന് 67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഏകദേശം 4,500 ഡയമണ്ട് ട്രേഡിങ് ഓഫീസുകള്‍ സ്ഥാപിക്കാനുള്ള ശേഷിയുമുണ്ട്. 35.54 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന് ഒമ്പത് ഗ്രൗണ്ട് ടവറുകളും 15 നിലകളും ഉണ്ട്. ആഗസ്തില്‍ ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ (ഡ്രീം) സിറ്റിയുടെ ഭാഗമായ ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അംഗീകരിച്ചിരുന്നു.
അത്യാധുനിക കസ്റ്റംസ് ക്ലിയറന്‍സ് ഹൗസ് ഇറക്കുമതിക്കും കയറ്റുമതിക്കും, റീട്ടെയില്‍ ജ്വല്ലറി ബിസിനസിനായി ഒരു ജ്വല്ലറി മാള്‍, അന്താരാഷ്‌ട്ര ബാങ്കിങ്, സുരക്ഷിത നിലവറകള്‍ എന്നിവയ്‌ക്കുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെ നിര്‍മാണം 2015 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. 2022ല്‍ നിര്‍മാണം പൂര്‍ത്തിയായി. 300 ചതുരശ്ര അടി മുതല്‍ ഒരു ലക്ഷം ചതുരശ്ര അടി വരെയുള്ള ഓഫീസ് മുറികളാണ് കെട്ടിടത്തിലുള്ളത്. ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകള്‍ ബന്ധിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നേരത്തെ ഈ കെട്ടിടത്തിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം റാങ്കിങ് ലഭിച്ചിരുന്നു. 4000 സിസിടിവി ക്യാമറകളാണ് അകത്തും പുറത്തുമായി സ്ഥാപിച്ചിരിക്കുന്നത്. ശക്തമായ സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: