Categories: Kerala

ഗവര്‍ണര്‍ ബാനര്‍ അഴിപ്പിച്ചു: വീണ്ടും ബാനര്‍ പൊലീസ് ബാരിക്കേഡില്‍ സ്ഥാപിച്ച് എസ് എഫ് ഐ, വാത്സല്യത്തോടെ പൊലീസ്

തങ്ങളുടെ ബാനര്‍ അഴിപ്പിച്ചാല്‍ പകരം നൂറ് ബാനറുകള്‍ സ്ഥാപിക്കുമെന്ന് എസ്എഫ്‌ഐ നേരത്തെ പറഞ്ഞിരുന്നു

Published by

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ മുന്നിട്ടിറങ്ങി അഴിപ്പിച്ച ബാനര്‍ പ്രകടനമായെത്തി എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡില്‍ സ്ഥാപിച്ചു.

ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍ വൈകിട്ട് പൊലീസിനെക്കൊണ്ട് എസ്എഫ്‌ഐ കെട്ടിയ ?’ഗോ ബാക്ക്’ ബാനറുകള്‍ അഴിപ്പിച്ചിരുന്നു.

ഗവര്‍ണറുടെ കോലം കത്തിച്ച എസ് എഫ് ഐക്കാര്‍ എബിവിപിയുടെ ബാനര്‍ കത്തിക്കുകയും ചെയ്തു.തങ്ങളുടെ ബാനര്‍ അഴിപ്പിച്ചാല്‍ പകരം നൂറ് ബാനറുകള്‍ സ്ഥാപിക്കുമെന്ന് എസ്എഫ്‌ഐ നേരത്തെ പറഞ്ഞിരുന്നു

കേരളത്തിലെ കാമ്പസുകളില്‍ ചാന്‍സലറായ ഗവര്‍ണറെ കയറ്റില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളി ഏറ്റെടുത്താണ് ഗവര്‍ണര്‍ താമസത്തിന് സര്‍വകലാശാല ഗസ്റ്റ് ഹൗസ് തന്നെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ മുഖം രക്ഷിക്കല്‍ സമരം നടത്തിയെന്ന ആക്ഷേപം ശക്തമായതോടെയാണ് ഇന്ന് രാത്രി 7 മണിയോടെ ഗവർണർക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനർ കെട്ടിയത്.എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു

പൊലീസ് ബാരിക്കേഡിന് മുകളിൽ കയറിനിന്നാണ് ബാനർ കെട്ടിയത്.  തടയാൻ ശ്രമിച്ച പൊലീസും എസ്എഫ്ഐ പ്രവർത്തകരും വാക്കേറ്റമുണ്ടായി. ഇതിനിടെ പി.എം.ആർഷോ പൊലീസിനെതിരെ തിരിഞ്ഞു. ‘‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐയുടെ നെഞ്ചത്ത് മെക്കിട്ട് കയറാൻ നിൽക്കരുത്’’ എന്നായിരുന്നു പൊലീസിനോട് ആർഷോയുടെ ഭീഷണി. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും ആർഷോ പറഞ്ഞു.

സമരക്കാരെ മറ്റ് പ്രതിഷേധക്കാരെ പോലെ കൈകാര്യം ചെയ്യാതെ വളരെ സൗമനസ്യത്തോടെ പൊലീസ് പെരുമാറുന്നത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by