തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദശമില്ലാതെ സര്‍വകലാശാലയില്‍ തനിക്കെതിരെ ബാനര്‍ ഉയര്‍ത്തില്ലന്ന് രാജ്ഭവന്. ഭരണഘടന സംവിധാനങ്ങളെ തകര്‍ക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപടുന്നതിന്റെ ഉദാഹരണമാണിതെന്ന് രാജ്ഭവന് പത്രക്കുറിപ്പില്‍ പറഞ്ഞു.
കാമ്പസിനുള്ളില്‍ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ ഇത് സംഭവിക്കില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകര്‍ന്നതിന്റെ തുടക്കമാണിതെന്ന് ഗവര്‍ണര്‍ കരുതുന്നു.. മുഖ്യമന്ത്രിയുടെ ബോധപൂര്‍വമായ ഇത്തരം നടപടികള്‍ ഭരണഘടന സംവിധാനത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ രാജ്ഭവന് ചൂണ്ടിക്കാട്ടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: